- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നു പേരെ ഇടിച്ച് വീഴ്‌ത്തിയ ശേഷം കൂടുതൽ പേരെ കൊല്ലാനായി വാൻ പുറകോട്ടെടുത്തു; പകച്ച് നിന്നവർക്ക് മുമ്പിൽ ചാടി ഇറങ്ങി താൻ എല്ലാ മുസ്ലീമുകളെയും കൊല്ലുമെന്ന് ആക്രോശിച്ചു
ലണ്ടനിലെ പ്രശസ്തമായ ഫിൻസ്ബുറി പാർക്ക് മോസ്‌കിൽ നിന്നും റമദാൻ പ്രാർത്ഥനയ്ക്ക് ശേഷം പുറത്തിറങ്ങിയ മുസ്ലിം ജനക്കൂട്ടത്തിന് നേരെ സെവൻ സിസ്റ്റേർസ് റോഡിൽ കാറിടിച്ച് കയറ്റി നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. മൂന്നു പേരെ ഇടിച്ച് വീഴ്‌ത്തിയ ശേഷം കൂടുതൽ പേരെ കൊല്ലാനായി ഡ്രൈവർ വാൻ പുറകോട്ടെടുത്തു വെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട് വെളിപ്പെടുത്തുന്നത്. ഇത് കണ്ട് പകച്ച് നിന്നവർക്ക് മുമ്പിൽ ചാടി ഇറങ്ങി താൻ എല്ലാ മുസ്ലീമുകളെയും കൊല്ലുമെന്ന് വാനിലുണ്ടായിരുന്ന ആൾ ആക്രോശിക്കുകയും ചെയ്തിരുന്നുവത്രെ. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും പത്ത് പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇയാളുടെ ആക്രമണത്തിന് ഇരകളായവരിൽ രണ്ട് പേർ വീൽ ചെയറിലുള്ളവരായിരുന്നുവെന്ന് വെളിപ്പെട്ടിട്ടുണ്ട്. അൽപം മുമ്പ് സുഖമില്ലാതിരുന്ന ഒരാളെ സഹായിച്ച് കൊണ്ടിരുന്നവരും അക്കൂട്ടത്തിലുണ്ടായിരുന്നു. എന്നാൽ ഇതൊന്നും കണ്ട് ആക്രമണകാരിയുടെ മനസലിഞ്ഞിരുന്നില്ല. അയാൾ തന്റെ വാൻ നിർദയം അവരുടെ മേലേയ്ക്ക് ഇടിച്ച് കയറ്റുകയായിരുന്
ലണ്ടനിലെ പ്രശസ്തമായ ഫിൻസ്ബുറി പാർക്ക് മോസ്‌കിൽ നിന്നും റമദാൻ പ്രാർത്ഥനയ്ക്ക് ശേഷം പുറത്തിറങ്ങിയ മുസ്ലിം ജനക്കൂട്ടത്തിന് നേരെ സെവൻ സിസ്റ്റേർസ് റോഡിൽ കാറിടിച്ച് കയറ്റി നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. മൂന്നു പേരെ ഇടിച്ച് വീഴ്‌ത്തിയ ശേഷം കൂടുതൽ പേരെ കൊല്ലാനായി ഡ്രൈവർ വാൻ പുറകോട്ടെടുത്തു വെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട് വെളിപ്പെടുത്തുന്നത്. ഇത് കണ്ട് പകച്ച് നിന്നവർക്ക് മുമ്പിൽ ചാടി ഇറങ്ങി താൻ എല്ലാ മുസ്ലീമുകളെയും കൊല്ലുമെന്ന് വാനിലുണ്ടായിരുന്ന ആൾ ആക്രോശിക്കുകയും ചെയ്തിരുന്നുവത്രെ. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും പത്ത് പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
ഇയാളുടെ ആക്രമണത്തിന് ഇരകളായവരിൽ രണ്ട് പേർ വീൽ ചെയറിലുള്ളവരായിരുന്നുവെന്ന് വെളിപ്പെട്ടിട്ടുണ്ട്. അൽപം മുമ്പ് സുഖമില്ലാതിരുന്ന ഒരാളെ സഹായിച്ച് കൊണ്ടിരുന്നവരും അക്കൂട്ടത്തിലുണ്ടായിരുന്നു. എന്നാൽ ഇതൊന്നും കണ്ട് ആക്രമണകാരിയുടെ മനസലിഞ്ഞിരുന്നില്ല. അയാൾ തന്റെ വാൻ നിർദയം അവരുടെ മേലേയ്ക്ക് ഇടിച്ച് കയറ്റുകയായിരുന്നു. ഞായറാഴ്ച രാത്രി 12.20നായിരുന്നു സംഭവം നടന്നത്. പ്രാർത്ഥനയ്ക്ക് ശേഷം മോസ്‌കിന് വെളിയിൽ ഭക്ഷണം കഴിച്ച് സംസാരിക്കുന്നവരും അക്കൂട്ടത്തിലുണ്ടായിരുന്നു. ഇതിന് കുറച്ച് മുമ്പ് വടികളുടെ സഹായത്തോടെ നടന്നിരുന്ന ഒരു വയോധികൻ അവിടെ റോഡിൽ കാലിടറി വീണിരുന്നുവെന്നും മറ്റുള്ളവർ ഓടിക്കൂടി പിടിച്ചെഴുന്നേൽപ്പിച്ച് സഹായിക്കുകയും ചെയ്തിരുന്നു.
ആക്രമണം നടത്തിയത് 47കാരനായ ഡാറെൻ ഒസ്ബോൺ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ ജനക്കൂട്ടം തടഞ്ഞ് വയ്ക്കുകയും പൊലീസിന് കൈമാറുകയുമായിരുന്നു. ജനക്കൂട്ടത്തിലേക്ക് കുതിച്ചെത്തിയ വാൻ വീൽ ചെയറിൽ സഞ്ചരിക്കുന്ന രണ്ട് പേരടക്കമുള്ളവരെ ഇടിച്ച് വീഴ്‌ത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ വെളിപ്പെടുത്തുന്നു. വീൽചെയറിലിരുന്ന ഒരാൾക്ക് കേൾവി ശക്തിയില്ലായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. ആക്രമണകാരി മനഃപൂർവം വാൻ ജനക്കൂട്ടത്തിന് നേരെ ഇടിച്ച് കയറ്റുകയായിരുന്നുവെന്നും പ്രതിദിനം 80 പൗണ്ട് വാടകയുള്ള വാനാണിതിനായി അയാൾ വാടകക്കെടുത്തിരുന്നതെന്നും വ്യക്തമായിട്ടുണ്ട്.
ഇയാളെ ബലപ്രയോഗത്താൽ ഇടിച്ച് വീഴ്‌ത്തുന്നതിനിടയിൽ തന്റെ നേരെ തുപ്പുകയും പെരുവിരലിന് കടിക്കുകയും ചെയ്തിരുന്നുവെന്നാണ് ഖത്തറി എംബസിയിൽ ജോലി ചെയ്യുന്ന ആളും സംഭവത്തിന്റെ ദൃക്സാക്ഷികളിലൊരാളുമായ സയിദ് ഹാസം വെളിപ്പെടുത്തുന്നത്. ഇയാൾക്ക് നല്ല ബലമുണ്ടായിരുന്നുവെന്നും രക്ഷപ്പെടാൻ ആവുന്നത്ര ശ്രമിച്ചിരുന്നുവെന്നും ഹാസം പറയുന്നു. എന്തിനാണ് നിഷ്‌കളങ്കരുടെ നേർക്ക് ഇത്തരത്തിൽ പ്രവർത്തിക്കുന്നതെന്ന് ചോദിച്ചപ്പോൾ തനിക്ക് മുസ്ലീങ്ങളെ കൊല്ലണമെന്ന് പറഞ്ഞ് അയാൾ അലറിയിരുന്നുവെന്നും ഹാസംവെളിപ്പെടുത്തുന്നു. ആക്രമിയെ ആശുപത്രിയിൽ അഡ്‌മിറ്റാക്കിയിരുന്നുവെന്നും ഡിസ്ചാർജ് ചെയ്തതിന് ശേഷം അറസ്റ്റ് ചെയ്തുവെന്നും പൊലീസ് പറയുന്നു.