മസ്‌കത്ത്: ഒമാനിൽ വേനൽകടുത്തതോടെ തീപിടുത്തങ്ങൾ പതിവായി. തിങ്കളാഴ്‌ച്ച രണ്ടിടങ്ങളിൽ താമസകേന്ദ്രങ്ങളിൽ ഉണ്ടായ തീപിടിത്തം പരിഭ്രാന്തി പരത്തി. ബോഷറിലും അൽ ഖൂദിലുമാണ് തിങ്കളാഴ്ച തീപിടിത്തമുണ്ടായത്. ബോഷറിൽ നിർമ്മാണപ്രവൃത്തി നടക്കുന്ന സ്ഥലത്താണ് തീപിടിത്തമുണ്ടായത്.അൽഖൂദ് സൂഖിനടുത്ത് മലയാളി കുടുംബം താമസിച്ചിരുന്ന വില്ലയിൽ ഉണ്ടായ അഗ്‌നിബാധ നാശനഷ്ടങ്ങൾ വരുത്തി.

എ.സിയിൽനിന്നാണ് തീ പടർന്നത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നറിയുന്നു. പുക പടർന്നതോടെ വീട്ടിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളും പുറത്തേക്കിറങ്ങി. കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാകുന്നതിനുമുമ്പ് സിവിൽ ഡിഫൻസ് എത്തി തീയണച്ചു.