- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പയ്യന്നൂർ മാതമംഗലത്ത് ആയുർവേദ കട കത്തിനശിച്ചു; മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു
പയ്യന്നൂർ: നഗത്തിൽ പ്രവർത്തിക്കുന്ന ആയുർവേദ മരുന്ന് കടയ്ക്ക് തീപിടിച്ചു. നാമദേവ ഷേണായിയുടെ ഉടമസ്ഥതയിലുള്ള കടയ്ക്കാണ് ഇന്ന് രാവിലെ എട്ടേ മുക്കാലോടെ തീപിടുത്തമുണ്ടായത്. ഓടുമേഞ്ഞ ഇരുനില കെട്ടിടത്തിനാണ് തീപിടുത്തമുണ്ടായത്. താഴത്തെ മുറിയിൽ മരുന്ന് കടയും മുകളിലത്തെ നിലയിൽ നാമദേവ ഷേണായിയും ഭാര്യയും രണ്ട് മക്കളും താമസമുണ്ട്. ആർക്കം പരിക്കില്ല.
മുകളിലത്തെ നിലയിൽ താമസിക്കുന്നവർ തീപിടുത്തം അറിഞ്ഞിരുന്നില്ല. നഗരത്തിലുള്ളവരാണ് സംഭവം ഫയർഫോഴ്‌സിനെയും മുകളിൽ താമസിക്കുന്നവരെയും അറിയിച്ചത്. പെരിങ്ങോം ഫയർഫോഴ്‌സും പൊലീസും നാട്ടുകാരും ചേർന്ന് തീയണച്ചു. കടയിലെ മരുന്നുകൾ പൂർണമായും കത്തിനശിച്ചു. ഏകദേശം മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Next Story