മനാമ: ഇന്നലെ ബഹ്റൈനിലെ മിന സൽമാൻ വെയർഹൗസിലുണ്ടായ വൻ അഗ്നിബാധയിൽ കോടിക്കണക്കിന് രൂപയുടെ നഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ട്. ഇന്നലെ പുലർച്ച് ഏഴ് മണിയോടെ പടർന്ന തീ ഏഴ് മണിക്കൂറുകളോളം നിന്നു കത്തി. അതിന് ശേഷമാണ് അഗ്നിശമന സേനയ്ക്ക് തീ നിയന്ത്രണവിധേയമാക്കാനായത്.

ഇന്റർകോൾ വെയർഹൗസിലാണ് അഗ്നിബാധയുണ്ടായത്. ആർക്കും പരിക്കേറ്റിട്ടില്ല. 10 ഫയർ എഞ്ചിനുകളും 30ഓളം അഗ്?നിശമന സേനാംഗങ്ങളും തീയണക്കാൻ കഠിനാധ്വാനം ചെയ്തു. ഇന്റർകോൾ ഏജൻസീസിെന്റ കൺസ്യൂമർ ഉൽപന്ന വിഭാഗത്തി?െന്റ വെയർ ഹൗസിലാണ്? തീപടർന്നത്.

ബഹ്‌റൈനിലെ വിവിധ സൂപ്പർമാർക്കറ്റുകളിലേക്കും ഹോട്ടലുകളിലേക്കും ബഹുരാഷ്ട്ര കമ്പനികളുടെ ഭക്ഷ്യ ഉൽപന്നങ്ങളും മറ്റും എത്തിക്കുന്ന സ്ഥാപനമാണ് ഇന്റർകോൾ കൺസ്യൂമർ പ്രൊഡക്ട്‌സ് ഡിവിഷൻ.