- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരിച്ചെന്ന് കരുതുന്നത് 58 പേർ; മൃതദേഹങ്ങൾ കണ്ടെത്താൻ പൊലീസ് നായകൾ ഫ്‌ലാറ്റുകൾ കയറി ഇറങ്ങി നടക്കുന്നു; ഇനിയും മരണസംഖ്യ ഉയരില്ലെന്ന് പറയാനാവാതെ പൊലീസ്
ലണ്ടൻ: ലണ്ടനിലെ ഗ്രെൻഫെൽ ടവറിലുണ്ടായ അഗ്‌നിബാധയിൽ ഇതുവരെ 58 പേർ മരിച്ചുവെന്നാണ് കണക്കാക്കുന്നത്. എന്നാൽ ഇതുവരെ 30 പേർ മരിച്ചുവെന്ന് മാത്രമേ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളൂ. ബാക്കി വരുന്ന 28 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല. ഇതുവരെ കണ്ടെത്താൻ സാധിക്കാത്തവരെല്ലാം മരിച്ചിരിക്കാമെന്ന ആശങ്ക ശക്തമായി വരുകയാണ്. മരണസംഖ്യ ഇനിയും ഉയരില്ലെന്ന പറയാനാവാത്ത അവസ്ഥയിലാണ് പൊലീസുള്ളത്. അതിനിടെ കെട്ടിടത്തിനിടയിൽ കുടുങ്ങിപ്പോയ മൃതദേഹങ്ങൾ കണ്ടെത്താൻ പൊലീസ് നായകൾ ഫ്‌ലാറ്റുകൾ തോറും കയറി ഇറങ്ങാനും തുടങ്ങിയിട്ടുണ്ട്. ടവർ ദുരന്തത്തിന് കാരണമായി ആരെങ്കിലും ക്രിമിനൽ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അവരെ കണ്ടെത്തി എത്രയും വേഗം നീതിപീഠത്തിന് മുന്നിലെത്തിക്കുമെന്നാണ് മെട്രൊപൊളിറ്റൻ കമാന്ററായ സ്റ്റുവർട്ട് കൻഡി ഉറപ്പ് നൽകുന്നത്. കഴിഞ്ഞ വർഷം കെട്ടിടം പുതുക്കിപ്പണിതതിനെ തുടർന്ന് ഘടിപ്പിച്ച പ്ലാസ്റ്റിക് ആവരണം അഥവാ ക്ലാഡിങ് ആണോ തീ പിടിത്തം രൂക്ഷമാക്കാൻ കാരണമായിത്തീർന്നതെന്ന കാര്യവും അന്വേഷിക്കുമെന്നും ഉത്തരവാദികളായവർക്കെതിരെ നട
ലണ്ടൻ: ലണ്ടനിലെ ഗ്രെൻഫെൽ ടവറിലുണ്ടായ അഗ്‌നിബാധയിൽ ഇതുവരെ 58 പേർ മരിച്ചുവെന്നാണ് കണക്കാക്കുന്നത്. എന്നാൽ ഇതുവരെ 30 പേർ മരിച്ചുവെന്ന് മാത്രമേ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളൂ. ബാക്കി വരുന്ന 28 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല. ഇതുവരെ കണ്ടെത്താൻ സാധിക്കാത്തവരെല്ലാം മരിച്ചിരിക്കാമെന്ന ആശങ്ക ശക്തമായി വരുകയാണ്. മരണസംഖ്യ ഇനിയും ഉയരില്ലെന്ന പറയാനാവാത്ത അവസ്ഥയിലാണ് പൊലീസുള്ളത്. അതിനിടെ കെട്ടിടത്തിനിടയിൽ കുടുങ്ങിപ്പോയ മൃതദേഹങ്ങൾ കണ്ടെത്താൻ പൊലീസ് നായകൾ ഫ്‌ലാറ്റുകൾ തോറും കയറി ഇറങ്ങാനും തുടങ്ങിയിട്ടുണ്ട്.
ടവർ ദുരന്തത്തിന് കാരണമായി ആരെങ്കിലും ക്രിമിനൽ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അവരെ കണ്ടെത്തി എത്രയും വേഗം നീതിപീഠത്തിന് മുന്നിലെത്തിക്കുമെന്നാണ് മെട്രൊപൊളിറ്റൻ കമാന്ററായ സ്റ്റുവർട്ട് കൻഡി ഉറപ്പ് നൽകുന്നത്. കഴിഞ്ഞ വർഷം കെട്ടിടം പുതുക്കിപ്പണിതതിനെ തുടർന്ന് ഘടിപ്പിച്ച പ്ലാസ്റ്റിക് ആവരണം അഥവാ ക്ലാഡിങ് ആണോ തീ പിടിത്തം രൂക്ഷമാക്കാൻ കാരണമായിത്തീർന്നതെന്ന കാര്യവും അന്വേഷിക്കുമെന്നും ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിച്ചേക്കുമെന്നും പൊലീസ് പറയുന്നു. തീപിടിത്തത്തിന് വഴിയൊരുക്കിയ കാരണങ്ങളെക്കുറിച്ചും തെളിവുകളെക്കുറിച്ചും എന്തെങ്കിലും അറിവുള്ളവർ അക്കാര്യം പൊലീസിനോട് വെളിപ്പെടുത്താൻ മുന്നോട്ട് വരണമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
മൃതദേഹങ്ങൾ തെരഞ്ഞ് കണ്ടുപിടിക്കുന്നതിനായി ലണ്ടൻ ഫയർ ബ്രിഗേഡ്‌സിന്റെ കേനൈൻ യൂണിറ്റുകളെയും മെട്രൊപൊളിറ്റൻ പൊലീന്റെ അർബൻ സെർച്ച് ആൻഡ് റെസ്‌ക്യൂ ഡോഗുകളെയും ഇവിടേക്ക് ഇന്നലെ അയച്ചിട്ടുണ്ട്. ഡിറ്റെക്ടീവുകളും ഫയർ ബ്രിഗേഡുകളും കെട്ടിടത്തിന്റെ ഓരോ നിലയിലും കയറി പരിശോധന നടത്തുന്നുമുണ്ട്. താറുമാറായ ഫ്രിഡ്ജിൽ നിന്നും തീ പടർന്നാണ് അഗ്‌നിദുരന്തം സംഭവിച്ചിരിക്കുന്നതെന്നാണ് വിശ്വസിക്കുന്നത്. ഫയർ ക്രൂസ് ഇരകൾക്കായി തെരച്ചിൽ തുടരുന്നതിനിടെ ബോക്‌സറും മുൻ യൂണിഫൈഡ് ലൈറ്റ് വെൽട്ടർവെയ്റ്റ് വേൾഡ് ചാമ്പ്യനുമായ അമിർ ഖാൻ ഗ്രെൻഫെൽ ടവറിലെ താമസക്കാർക്കും ഉറ്റവരെ നഷ്ടപ്പെട്ടവർക്കും ആശ്വാസം പകരാനെത്തിയിരുന്നു.
ഇതിന്റെ ഭാഗമായി അദ്ദേഹം സമീപത്തെ മോസ്‌കിൽ പോവുകയും അവിടെ കഴിയുന്നവർക്ക് എന്ത് സഹായമാണ് അമിർ ഖാൻ ഫൗണ്ടേൻ ചെയ്യേണ്ടതെന്ന് അന്വേഷിക്കുകയും ചെയ്തിരുന്നു. കെട്ടിടത്തിന്റെ മുകൾ നിലയിലെ ആരും രക്ഷപ്പെട്ടിരിക്കാൻ സാധ്യതയില്ലെന്നാണ് തങ്ങൾ വിശ്വസിക്കുന്നതെന്നാണ് ഫയർഫൈറ്റർമാർ പറയുന്നത്. മൃതദേഹങ്ങൾക്കായി തെരച്ചിൽ നടത്തുന്ന പൊലീസ് നായകളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി അവയെ ബസ്റ്റർ ബൂട്ടുകൾ ധരിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ ഇവയുടെ പാദങ്ങളെ പൊട്ടിയ ഗ്ലാസുകളിൽനിന്നും മറ്റ് മൂർച്ചയേറിയ കെട്ടിട അവശിഷ്ടങ്ങളിൽ നിന്നും സംരക്ഷിക്കാൻ സാധിക്കും.
ആധുനിക സാങ്കേതിക വിദ്യകളേക്കാൾ കാര്യക്ഷമമായി ഈ നായകൾക്ക് ഗന്ധങ്ങൾ തിരിച്ചറിയാനും അതു വഴി മൃതദേഹങ്ങൾ എളുപ്പം കണ്ടെത്താനും സാധിക്കുമെന്നാണ് ട്രെയിനർമാർ പറയുന്നത്. വലിയ ഒരു പ്രദേശത്ത് മനുഷ്യർ നടത്തുന്നതിനേക്കാൾ വേഗത്തിൽ അവയ്ക്ക് തെരച്ചിൽ പൂർത്തിയാക്കാനും സാധിക്കും. കോൺക്രീറ്റ് പോലുള്ള ഉറച്ച വസ്തുക്കളെ പോലും ഭേദിച്ച് ഗന്ധം പിടിച്ചെടുക്കാൻ സാധിക്കുന്ന ഇത്തരം നായകൾക്ക് ഇക്കാര്യത്തിൽ മനുഷ്യരേക്കാൾ 10 ഇരട്ടി കഴിവുണ്ടെന്നും തെളിഞ്ഞിട്ടുണ്ട്. ഇതിനിടെ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിക്കുന്നത് അപകടസ്ഥലത്തിനടുത്ത് സംഘടിപ്പിച്ച വിജിലിൽ നിരവധി പേർ പങ്കെടുത്തിരുന്നു. അപകടത്തിൽ ഉൾപ്പെട്ടവർക്ക് വിവിധ സംഘടനകളിലൂടെ ജനം വൻ തോതിലാണ് സഹായധനം നൽകിക്കൊണ്ടിരിക്കുന്നത്. അതിനിടെ അപകടത്തെ തുടർന്ന് കിടപ്പാടം നഷ്ടമായവരെ വേണ്ട വിധം സഹായിക്കാത്തതിൽ പ്രതിഷേധിച്ച് നിരവധി പേർ രംഗത്തെത്തുകയും ചെയ്തിരുന്നു.