- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാർജ വ്യവസായ മേഖലയിൽ വീണ്ടും വൻ തീപിടുത്തം; അപകടമുണ്ടായത് കഴിഞ്ഞ ദിവസം തീപിടിച്ച് നശിച്ച എണ്ണസംഭരണ കേന്ദ്രത്തിൽ തന്നെ; മൂന്ന് ദിവസത്തിനിടെ ഉണ്ടാകുന്നത് രണ്ടാമത്തെ അഗ്‌നിബാധ
കഴിഞ്ഞദിവസം തീപിടിത്തത്തിൽ വൻനാശനഷ്ടമുണ്ടായ വ്യവസായമേഖല പത്തിലെ എണ്ണ സംഭരണകേന്ദ്രത്തിൽ വീണ്ടും അഗ്‌നിബാധ. ഇന്ന് രാവിലെ ആണ് എണ്ണക്കമ്പനിക്ക് തീപിടിച്ചത്. മണിക്കൂറുകൾ നീണ്ട തീപിടുത്തത്തിൽ ആളപായമില്ലെന്ന് ഷാർജ സിവിൽ ഡിഫൻസ് അറിയിച്ചു. മൂന്നുദിവസത്തിനിടെ ഷാർജയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ വലിയ തീപിടുത്തമാണിത്. രാവിലെ ഏഴരയോടെ ഷാർജ വ്യവസായമേഖല പത്തിൽ ഡിസൽ ഉൽപന്നങ്ങൾ നിർമ്മിക്കുന്ന ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. ആകാശത്തേക്ക് ഉയർന്ന വലിയ തീ നാളങ്ങളും പുകയും പ്രദേശവാസികളെ ഏറെ നേരം ആശങ്കയിലാഴ്‌ത്തി. മണിക്കൂറുകൾ പണിപ്പെട്ടാണ് ഷാർജ എമിറേറ്റ്‌സിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ അഗ്‌നിശമനസേന തീയണച്ചത്. രണ്ട് ദിവസം മുൻപ് ഷാർജ വ്യവസായ മേഖല മൂന്നിലും വൻ തീപിടുത്തമുണ്ടായി. 12 വെയർഹൗസുകളാണ് അന്ന് കത്തി നശിച്ചത്. കടുത്തവേനലായതിനാൽ സ്ഥാപനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് സിവിൽഡിഫൻസും പൊലീസും മുന്നറിയിപ്പ് നൽകുന്നത്.
കഴിഞ്ഞദിവസം തീപിടിത്തത്തിൽ വൻനാശനഷ്ടമുണ്ടായ വ്യവസായമേഖല പത്തിലെ എണ്ണ സംഭരണകേന്ദ്രത്തിൽ വീണ്ടും അഗ്‌നിബാധ. ഇന്ന് രാവിലെ ആണ് എണ്ണക്കമ്പനിക്ക് തീപിടിച്ചത്. മണിക്കൂറുകൾ നീണ്ട തീപിടുത്തത്തിൽ ആളപായമില്ലെന്ന് ഷാർജ സിവിൽ ഡിഫൻസ് അറിയിച്ചു.
മൂന്നുദിവസത്തിനിടെ ഷാർജയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ വലിയ തീപിടുത്തമാണിത്. രാവിലെ ഏഴരയോടെ ഷാർജ വ്യവസായമേഖല പത്തിൽ ഡിസൽ ഉൽപന്നങ്ങൾ നിർമ്മിക്കുന്ന ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. ആകാശത്തേക്ക് ഉയർന്ന വലിയ തീ നാളങ്ങളും പുകയും പ്രദേശവാസികളെ ഏറെ നേരം ആശങ്കയിലാഴ്‌ത്തി.
മണിക്കൂറുകൾ പണിപ്പെട്ടാണ് ഷാർജ എമിറേറ്റ്‌സിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ അഗ്‌നിശമനസേന തീയണച്ചത്. രണ്ട് ദിവസം മുൻപ് ഷാർജ വ്യവസായ മേഖല മൂന്നിലും വൻ തീപിടുത്തമുണ്ടായി. 12 വെയർഹൗസുകളാണ് അന്ന് കത്തി നശിച്ചത്. കടുത്തവേനലായതി
നാൽ സ്ഥാപനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് സിവിൽഡിഫൻസും പൊലീസും മുന്നറിയിപ്പ് നൽകുന്നത്.