റിയാദ്: ബത്ഹയിൽ മലയാളികൾ ഉൾപ്പെടെയുള്ള ജീവനക്കാർ താമസിച്ചു വന്ന വില്ലയിൽ തീപിടുത്തം.ബത്ഹ- ദബാബ് റോഡും ശാറ വഷമും സംഗമിക്കുന്ന ഭാഗത്തെ പാലത്തിന് സമീപമുള്ള വില്ലകളാണ് പൂർണമായും കത്തിയമർന്ന്. രക്ഷപ്പെടുന്നതിനിടെ വീണ് രണ്ട് മലയാളികൾക്ക് പരിക്കേറ്റു. ശാറ ഗുറാബിയിൽ പ്രവർത്തിക്കുന്ന ബെരീഖ് ഷിമ്മാൽ കാർ ആക്സസറീസ് കമ്പനിയിലെ ജീവനക്കാർ താമസിക്കുന്ന വില്ലയിലാണ് അപകടം ഉണ്ടായത്.

രക്ഷപ്പെടുന്നതിനിടയിലാണ് തിരുവനന്തപുരം സ്വദേശി അമീനും കാട്ടാക്കട സ്വദേശി ദീപുവിനും പരിക്കേറ്റത്. ഇതേ കമ്പനിയുടെ 23 ജീവനക്കാരാണ് ഒരു വില്ലയിൽ ഉണ്ടായിരുന്നത്. തീപിടിത്തമുണ്ടായതിനെ തുടർന്ന് എല്ലാവരും ഉണർന്ന് പുറത്തേക്കോടുകയായിരുന്നു. ഇവരുടെയെല്ലാം ഇഖാമ, ഡ്രൈവിങ് ലൈസൻസ്എന്നിവയുൾപ്പെടെ വിലപ്പെട്ട രേഖകൾ, മൊബൈൽ ഫോണുകൾ, പണമടങ്ങിയ പഴ്‌സുകൾ, വസ്ത്രങ്ങൾ, മറ്റ് സാധനങ്ങൾ എല്ലാം ചാരമായി.

വില്ലകളിൽ തന്നെയുള്ള ഗോഡൗണുകളും കത്തി വൻ നാശന്ഷടം ഉണ്ടായി. ഉടൻ തന്നെ അഗ്‌നിശമനയുടെ നിരവധി യൂനിറ്റുകളും സിവിൽ ഡിഫൻസിെന്റ മറ്റ് വിഭാഗങ്ങളും എത്തി തീയണക്കാനും മറ്റ്‌കെട്ടിടങ്ങളിലേക്ക് പടരാതിരിക്കാനും ശ്രമം നടത്തിയതിനെ തുടർന്ന് വൻ അപകടം ഒഴിവായി.തീപിടിത്തത്തിെന്റ കാരണം അറിവായിട്ടില്ല.