കാശത്തേക്ക് ഉയർന്ന് പറക്കുന്നതിനിടയിൽ ഒരു വിമാനത്തിന് തീപിടിച്ചാലെന്ത് ചെയ്യും...?അതിനുള്ള ഉത്തരമേകുന്ന വീഡിയോ ആണ് ഈ ആഴ്ച ബെലോറസിയൻ അധികൃതർ പുറത്ത് വിട്ട വീഡിയോ നൽകുന്നത്. ഈസ്‌റ്റേൺ ബെലോറസിലെ ബാബ്രുയിസ്‌ക് ടൗണിലെ എയർഫീൽഡിൽ വച്ച് പറന്നുയർന്നതും 17 മില്യൺ പൗണ്ട് വിലയുള്ളതുമായ മിഗ് ഫൈറ്റർ വിമാനത്തിനായിരുന്നു ടേയ്ക്ക് ഓഫിനിടെ തീപിടിച്ചത്. തുടർന്ന് വിമാനം റോക്കറ്റ് പോലെ ആകാശത്തേക്ക് കുതിക്കുന്നതിന്റെ ഭീതിദമായ ദൃശ്യങ്ങൾ പ്രസ്തുത വീഡിയോയിൽ കാണാം. എന്നാൽ ആ നിർണായകമായ സന്ദർഭത്തിൽ പൈലറ്റ് സമയോചിതമായി പ്രവർത്തിക്കുകയും പാരച്യൂട്ട് നിവർത്തി അതിൽ അത്ഭുതകരമായി രക്ഷപ്പെടുകയുമായിരുന്നു.

ഒരു സൈനിക പരിശീലനത്തിനിടെ മിഗ്29വിമാനം ഇത്തരത്തിൽ അപകടത്തിൽ പെട്ടത് കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നുവെങ്കിലും ഇതിന്റെ വീഡിയോ അധികൃതർ പുറത്ത് വിട്ടിരിക്കുന്നത് ഈ ആഴ്ചയാണ്.എയർഫീൽഡിലെ ക്യാമറയിലാണ് ഞെട്ടിക്കുന്ന ഈ ദൃശ്യങ്ങൾ പകർത്തപ്പെട്ടിരിക്കുന്നത്. റൺവേയിലൂടെ കുതിച്ചോടുന്ന ഫൈറ്റർ ജെറ്റ് വീഡിയോയുടെ തുടക്കത്തിൽ കാണാം. എന്നാൽ ഇത് പറന്നുയരാൻ തുടങ്ങിയതോടെ ഇതിന്റെ വാലിൽ തീ ഉയരുകയാണ്. തുടർന്ന് പൈലറ്റ് തന്റെ സീറ്റ് ഇജെക്ട് ചെയ്യുകയും അതിൽ വായുവിലേക്ക് ഉയർന്ന് നിന്ന് അഗ്‌നിയിൽ നിന്നും രക്ഷപ്പെടുകയും തുടർന്ന് പാരച്യൂട്ട് നിവർത്തി ചാടുകയുമായിരുന്നു.

വിമാനത്തിന്റെ എൻജിനുള്ളിൽ നിന്നാണ് തീപിടിത്തം ആരംഭിച്ചത്. ഇതിന്റെ യഥാർത്ഥ കാരണം ഇനിയും വെളിപ്പെട്ടിട്ടില്ല. സംഭവത്തെക്കുറിച്ച് ബെലോറസിയൻ മിനിസ്ട്രി ഓഫ് ഡിഫെൻസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൈലറ്റിന് വേണ്ടത്ര കഴിവില്ലായിരുന്നുവെങ്കിൽ അപകടം സംഭവിക്കുമായിരുന്നുവെന്നും മിനിസ്ട്രി വ്യക്തമാക്കുന്നു. സംഭവത്തിൽ ആർക്കം പരുക്കേറ്റിട്ടില്ലെന്നും മന്ത്രാലയം വെളിപ്പെടുത്തുന്നു. അമേരിക്കൻ ഫൈറ്റർ ജെറ്റുകളോട് കിടപിടിക്കുന്ന രീതിയിലുള്ള വിമാനങ്ങളായ മിഗ്29 1970കളിലാണ് വികസിപ്പിച്ചെടുത്തിരുന്നത്. ഇത്തരത്തിലുള്ള ഒരു വിമാനത്തിന് 22 മില്യൺ യുഎസ് ഡോളറാണ് ചെലവ് വരുന്നത്.