- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലണ്ടനിലെ ടോട്ടനം തെരുവിലൂടെ നടന്നുകൊണ്ടിരുന്ന വയോധികൻ പൊടുന്നനെ തീപടർന്ന് കൊല്ലപ്പെട്ടു; എങ്ങനെ അഗ്നി പടർന്നെന്നറിയാതെ കാഴ്ചക്കാർ
വഴിയിലൂടെ നടന്നുപോകുന്നതിനിടെ, പെട്ടെന്ന് ശരീരമാസകലം തീപടർന്ന് കത്തിച്ചാമ്പലാവുക. ടോട്ടനം ഹോട്‌സ്പർ ഫുട്‌ബോൾ ഗ്രൗണ്ടിനുസമീപമുള്ള ഓർച്ചാഡ് പ്ലേസിൽവെച്ച് ജോൺ നോളാൻ എന്ന 70-കാരൻ മരിച്ചത് അങ്ങനെയാണ്. അനേകം വഴിയാത്രക്കാർ നോക്കിനിൽക്കെയായിരുന്നു ഇത്. എവിടെനിന്നാണ് തീ വന്നതെന്നോ, എങ്ങനെയാണ് അതുണ്ടായതെന്നോ ആർക്കുമറിയില്ല. നോളാന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന സംഘത്തിനും ഇതിന് വ്യക്തമായ ഉത്തരമില്ല. മായോ കൗണ്ടിയിൽനിന്നുള്ള അവിവാഹിതനാണ് നോളാൻ. ഇദ്ദേഹം നിന്നുകത്തുന്നത് കണ്ട ചിലർ രക്ഷിക്കാൻ ശ്രമിച്ചു. മറ്റു ചിലർ എമർജൻസി വിഭാഗത്തെ വിളിച്ചു. എയർ ആംബുലൻസിൽ നോളാനെ ചെംസ്ഫീൽഡിലെ ബ്രൂംഫീൽ്ഡ് ആശുപത്രിയിലെത്തിച്ചെങ്കിലും പിറ്റേന്ന് മരിച്ചു. ആശുപത്രിയിൽ എത്തിക്കുമ്പോൾ നോളാന്റെ ശരീരത്ത് 65 ശതമാനം പൊള്ളലേറ്റിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു. അഗ്നിബാധയുടെ കാരണമെന്താണെന്ന് ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് ലണ്ടൻ ഫയർ ബ്രിഗേഡ് അധികൃതർ പറഞ്ഞു. അഗ്നിബാധയിൽ സമീപത്തെ മറ്റൊന്നിനും കേടുപാടുകൾ സംഭവിച്ചിട്ടുമില്ല. സംഭവത്തിന
വഴിയിലൂടെ നടന്നുപോകുന്നതിനിടെ, പെട്ടെന്ന് ശരീരമാസകലം തീപടർന്ന് കത്തിച്ചാമ്പലാവുക. ടോട്ടനം ഹോട്‌സ്പർ ഫുട്‌ബോൾ ഗ്രൗണ്ടിനുസമീപമുള്ള ഓർച്ചാഡ് പ്ലേസിൽവെച്ച് ജോൺ നോളാൻ എന്ന 70-കാരൻ മരിച്ചത് അങ്ങനെയാണ്. അനേകം വഴിയാത്രക്കാർ നോക്കിനിൽക്കെയായിരുന്നു ഇത്. എവിടെനിന്നാണ് തീ വന്നതെന്നോ, എങ്ങനെയാണ് അതുണ്ടായതെന്നോ ആർക്കുമറിയില്ല. നോളാന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന സംഘത്തിനും ഇതിന് വ്യക്തമായ ഉത്തരമില്ല.
മായോ കൗണ്ടിയിൽനിന്നുള്ള അവിവാഹിതനാണ് നോളാൻ. ഇദ്ദേഹം നിന്നുകത്തുന്നത് കണ്ട ചിലർ രക്ഷിക്കാൻ ശ്രമിച്ചു. മറ്റു ചിലർ എമർജൻസി വിഭാഗത്തെ വിളിച്ചു. എയർ ആംബുലൻസിൽ നോളാനെ ചെംസ്ഫീൽഡിലെ ബ്രൂംഫീൽ്ഡ് ആശുപത്രിയിലെത്തിച്ചെങ്കിലും പിറ്റേന്ന് മരിച്ചു. ആശുപത്രിയിൽ എത്തിക്കുമ്പോൾ നോളാന്റെ ശരീരത്ത് 65 ശതമാനം പൊള്ളലേറ്റിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു.
അഗ്നിബാധയുടെ കാരണമെന്താണെന്ന് ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് ലണ്ടൻ ഫയർ ബ്രിഗേഡ് അധികൃതർ പറഞ്ഞു. അഗ്നിബാധയിൽ സമീപത്തെ മറ്റൊന്നിനും കേടുപാടുകൾ സംഭവിച്ചിട്ടുമില്ല. സംഭവത്തിന് ദൃക്‌സാക്ഷികളായവരോട് വിവരം നൽകാൻ അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്. കണ്ടുനിന്നവർക്കൊന്നും തീയെവിടെനിന്നാണ് വന്നതെന്ന് ഊഹിക്കാൻ പോലും സാധിക്കുന്നില്ലെന്ന് കേസന്വേഷിക്കുനന മെറ്റ് പൊലീസ് ഓഫീസർ ഡാമിയൻ എയ്റ്റ് ആമർ പറഞ്ഞു.
തീപിടിക്കുന്ന സമയത്ത് മറ്റാരും നോളാന്റെ സമീപത്തുണ്ടായിരുന്നില്ലെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സെപ്റ്റംബർ 13-ന് നടന്ന സംഭവത്തിൽ ഇന്നേവരെ തുമ്പ് കണ്ടെത്താൻ അധികൃതർക്കും സാധിച്ചിട്ടില്ല. ബാർനെറ്റ് കൊറോണേഴ്‌സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. അടുത്തവർഷം മാർച്ച് 13-ന് തുടർവിചാരണ നടത്താനാണ് കോടതി തീരുമാനിച്ചിട്ടുള്ളത്.