- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുംബൈ വിമാനത്താവളത്തിൽ വാഹനത്തിന് തീപിടിച്ചു; അഗ്നിബാധയുണ്ടായത് വിമാനം വലിച്ചുനീക്കുന്ന ടോ ട്രാക്ടറിന്; ഒഴിവായത് വൻ ദുരന്തം
മുംബൈ: വിമാനത്താവളത്തിൽ വാഹനത്തിന് തീപിടിച്ചു. വിമാനം വലിച്ചുനീക്കു ന്നതിനിടെയാണ് ടോ ട്രാക്ടറിന് തീപിടിച്ചത്. എയർ ഇന്ത്യാ വിമാനത്തിന്റെ മുൻഭാഗത്തെ ചക്രത്തെ ബന്ധിപ്പിച്ചുകൊണ്ട് തള്ളിനീക്കുന്നതിനിടെയാണ് ട്രാക്ടറിൽ നിന്ന് പുക ഉയരുകയും തീപിടിച്ചതും.
തീഅണയ്ക്കൽ സംവിധാനം അതിവേഗം പ്രവർത്തിപ്പിച്ചതിനാലാണ് വൻ ദുരന്തം ഒഴിവായെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. റൺവേയിൽ നിന്നും വിമാനങ്ങൾ നിർത്തിയിടാനായി കൊണ്ടുവരുന്ന ഭാഗത്തുവച്ചാണ് ജീപ്പിന് തീപിടിച്ചത്.
രാവിലെ പത്തേമുക്കാലിനാണ് പെട്ടന്ന് പുകഉയരുകയും ട്രാക്ടറിന് തീപിടിച്ചത്. എയർ ഇന്ത്യയുടെ എ.ഐ-647 എ-320 ബോയിങ് വിമാനത്തെ തള്ളിനീക്കു ന്നതിനിടെയാണ് അഗ്നിബാധ ആശങ്കയുണ്ടാക്കിയത്. നിറയെ ഇന്ധനമുണ്ടായിരുന്ന ട്രാക്ടറിലാണ് തീപടർന്നത്.
മറുനാടന് മലയാളി ബ്യൂറോ
Next Story