- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്നലെ അബുദബിയിൽ ഉണ്ടായത് യുഎഇയിൽ ഒന്നരവർഷത്തിനിടെ ഉണ്ടാകുന്ന അഞ്ചാമത്തെ വൻ തീപിടുത്തം; തീ വിഴുങ്ങിയത് അബുദബി മാളിനടുത്തുള്ള 28 നില കെട്ടിടത്തെ; നിരവധി പേർക്ക് പരുക്ക്
അബൂദബി: ഇന്നലെ അബുദബിയിൽ ഉണ്ടായത് യുഎഇയിൽ ഒന്നരവർഷത്തിനിടെ ഉണ്ടാകുന്ന അഞ്ചാമത്തെ വൻ തീപിടുത്തമെന്ന് റിപ്പോർട്ട്. കഴിഞ്ഞമാസം ദുബയിലെ സുലഫാ ടവർ എന്ന 75 നില കെട്ടിടത്തിന് തീപിടിച്ചതിന് പിന്നാലെയാണ് ഇന്നലെ രാവിലെ അബുദബി മാളിന് അടുത്തുള്ള 28 നില കെട്ടിടത്തെ തീവിഴുങ്ങിയത്. നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം മോടി പിടിപ്പിക്കാനുപയോഗിക്കുന്ന വസ്തുക്കളിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം.20ാം നില മുതൽ പുക ഉയരുകയും അഗ്‌നി ശമനസേനാംഗങ്ങളെത്തി തീയണയ്ക്കുകയും ചെയ്തു. ബീച്ച് റോത്തന ഹോട്ടലിനും അബുദാബി മാളിനും സമീപത്തുള്ള കെട്ടിടത്തിൽ അപകട സമയത്ത് നൂറോളം പേർ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ സിവിൽഡിഫൻസ്, പൊലീസ് സംഘത്തിന്റെ പെട്ടന്നുള്ള ഇടപെടലാണ് അപകടം വലിയ ദുരന്തത്തിൽ നിന്നും വഴിമാറാൻ ഇടയാക്കിയത്. കെട്ടിടത്തിന്റെ മുകൾ ഭാഗത്ത് നിന്നും താഴെ നിന്നും ഒരേ സമയം തീപടർന്നത് രക്ഷാ പ്രവർത്തനത്തിനെത്തി യവരെ ബുദ്ധിമുട്ടിലാക്കി. എന്നാൽ സർവ്വസന്നാഹങ്ങളുമായി സ്ഥലത്തെത്തിയ രക്ഷാ പ്രവർത്തക
അബൂദബി: ഇന്നലെ അബുദബിയിൽ ഉണ്ടായത് യുഎഇയിൽ ഒന്നരവർഷത്തിനിടെ ഉണ്ടാകുന്ന അഞ്ചാമത്തെ വൻ തീപിടുത്തമെന്ന് റിപ്പോർട്ട്. കഴിഞ്ഞമാസം ദുബയിലെ സുലഫാ ടവർ എന്ന 75 നില കെട്ടിടത്തിന് തീപിടിച്ചതിന് പിന്നാലെയാണ് ഇന്നലെ രാവിലെ അബുദബി മാളിന് അടുത്തുള്ള 28 നില കെട്ടിടത്തെ തീവിഴുങ്ങിയത്.
നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം മോടി പിടിപ്പിക്കാനുപയോഗിക്കുന്ന വസ്തുക്കളിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം.20ാം നില മുതൽ പുക ഉയരുകയും അഗ്‌നി ശമനസേനാംഗങ്ങളെത്തി തീയണയ്ക്കുകയും ചെയ്തു. ബീച്ച് റോത്തന ഹോട്ടലിനും അബുദാബി മാളിനും സമീപത്തുള്ള കെട്ടിടത്തിൽ അപകട സമയത്ത് നൂറോളം പേർ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്.
സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ സിവിൽഡിഫൻസ്, പൊലീസ് സംഘത്തിന്റെ പെട്ടന്നുള്ള ഇടപെടലാണ് അപകടം വലിയ ദുരന്തത്തിൽ നിന്നും വഴിമാറാൻ ഇടയാക്കിയത്. കെട്ടിടത്തിന്റെ മുകൾ ഭാഗത്ത് നിന്നും താഴെ നിന്നും ഒരേ സമയം തീപടർന്നത് രക്ഷാ പ്രവർത്തനത്തിനെത്തി യവരെ ബുദ്ധിമുട്ടിലാക്കി. എന്നാൽ സർവ്വസന്നാഹങ്ങളുമായി സ്ഥലത്തെത്തിയ രക്ഷാ പ്രവർത്തകർ ഏതാനും നിമിഷങ്ങൾക്കുള്ളിൽ തന്നെ നൂറിലധികം വരുന്ന തൊഴിലാളികളെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചു. തൊട്ടടുത്തുള്ള ഹോട്ടലുകളിൽ നിന്നും താമസക്കാരെയും അധിക്രതർ ഒഴിപ്പിച്ചു. സുരക്ഷാ കാരണങ്ങളാണ് ഹോട്ടൽ ഒഴിപ്പിക്കാൻ കാരണമെന്ന് സിവിൽഡിഫൻസ് ഉദ്യോഗസ്ഥർ പിന്നീട് വ്യക്തമാക്കി.
സുരക്ഷാ പ്രവർത്തനത്തിനിടെ 13 ഓളം ജീവനക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഹെലിക്കോപ്റ്റർ അടക്കമുള്ള സംവിധാനം ഉപയോഗിച്ച് മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അബുദാബിയിൽ ഈ അടുത്ത കാലത്ത് നടന്ന ഏറ്റവും വലിയ തീപിടിത്തങ്ങളിൽ ഒന്നാണ് ഉണ്ടായതെന്ന് ദ്യക്‌സാക്ഷികൾ വ്യക്തമാക്കി. സിവിൽഡിഫൻസ് പൊലീസ് വകുപ്പുകളിൽ ഉന്നത ഉദ്യോഗസ്ഥർ നേരിട്ടെത്തി രക്ഷാ പ്രവർത്തനങ്ങൾക്ക് നേത്യത്ത്വം നൽകി. സംഭവത്തെ കുറിച്ച് പൊലീസ് അന്യേഷണം ആരംഭിച്ചിട്ടുണ്ട്.