മേരിക്കയിലിപ്പോൾ തരംഗം തീർക്കുന്നത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടത്തിലേക്കും സ്വകാര്യജീവിതത്തിലേക്കും വെളിച്ചം വീശുന്ന ഒരു പുസ്തകമാണ്. മൈക്കൽ വോൾഫ് രചിച്ച ഫയർ ആൻഡ് ഫ്യൂറി; ദ ട്രംപ് വൈറ്റ് ഹൗസ് എന്ന പുസ്തകം ചൂടപ്പം പോലെയാണ് വിറ്റുപോകുന്നത്. വ്യവസായ സാമ്രാജ്യത്തിന് അധിപനായ ട്രംപിന്റെ പ്രസിഡന്റ് പദത്തിലേക്കുള്ള അപ്രതീക്ഷിതമായ കടന്നുവരവിന്റെ ചരിത്രമാണ് ഈ പുസ്തകം വെളിപ്പെടുത്തുന്നത്.

ട്രംപിനെ സ്ത്രീലമ്പടനെന്നാണ് പുസ്തകത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്്. പരസ്ത്രീകളുമായി ബന്ധം പുലർത്തുന്നതിൽ യാതൊരു മടിയുമില്ലാത്തയാളാണ് പ്രസിഡന്റെന്ന് ഫയർ ആൻഡ് ഫ്യൂറി പറയുന്നു. മൂന്നാമത്തെ ഭാര്യയായ മെലാനിയയുമായി ട്രംപിന്റെ സ്വകാര്യ ജീവിതത്തിലേക്കും പുസ്തകം വെളിച്ചം വീശുന്നുണ്ട്. വഴിയേ പോകുന്ന പെണ്ണുങ്ങളിലൊക്കെ കണ്ണുവെക്കുന്നയാളാണെങ്കിലും, ട്രംപും മെലാനിയക്കുമിടയിലുള്ള ബന്ധം അത്ര സുഖകരമല്ലെന്നാണ് പുസ്തകത്തിൽ പറയുന്നത്.

2016-ൽ മെലാനിയയുടെ നഗ്നചിത്രങ്ങൾ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിലുണ്ടായ വാഗ്വാദവും പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. അ്‌ന് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായിരുന്നു ട്രംപ്. ഈ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചതുകൊണ്ടുമാത്രം താൻ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന് ട്രംപ് പറഞ്ഞതായു മൈക്കൽ വോൾഫ് അവകാശപ്പെടുന്നു. മെലാനിയയുടെ മോഡലിങ് കരിയറിന്റെ തുടക്കത്തിൽ പ്രസിദ്ധപ്പെടുത്തിയ ചിത്രങ്ങളാണ് 2016-ൽ വീണ്ടും പ്രചരിച്ചത്.

സ്ലോവേനിയയിൽ മെലാനിയ നോസ് എന്ന പേരിൽ ചെറിയൊരു മോഡലായി അറിയപ്പെട്ടിരുന്ന കാലത്ത് എടുത്ത ചിത്രങ്ങൾ വീണ്ടും പ്രചരിച്ചതിൽ തന്നെ കുറ്റപ്പെടുത്തുന്നതിലെന്തു കാര്യമെന്ന് മെലാനിയ ട്രംപിനോട് ചോദിച്ചു. ഇതാണ് നിലപാടെങ്കിൽ ഒരുമിച്ച് പോകുമെന്ന് തനിക്ക് പ്രതീക്ഷയില്ലെന്ന് മെലാനിയ പറഞ്ഞതായും പുസ്തകത്തിൽ പറയുന്നു. 2016 ജൂലൈയിലാണ് മെലാനിയയുടെ പഴയ ചിത്രങ്ങൾ വീണ്ടും പ്രചരിക്കപ്പെട്ടത്.

അസത്യപ്രചരണമാണ് പുസ്തകത്തിലൂടെ മൈക്കൽ വോൾഫ് നടത്തുന്നതെന്ന് ട്രംപ് വെള്ളിയാഴ്ച പ്രസ്താവിച്ചെങ്കിലും അതൊന്നും പു്‌സ്തകത്തിന്റെ വിൽപനയെ ബാധിച്ചിട്ടില്ല. പുസ്തകത്തിൽ പറയുന്ന കാര്യങ്ങളിലധികവും നടക്കാത്ത കാര്യങ്ങളാണെന്നും അദ്ദേഹം പറയുന്നു. എന്നാൽ, ട്രംപിന്റെ പ്രസ്താവനയോടെ പുസ്തകത്തിന്റെ വിൽപന കുതിച്ചുകയറിയെന്നും അതിൽ താൻ കടപ്പെട്ടിരിക്കുന്നുവെന്നുമാണ് മൈക്കൽ വോൾഫ് പറഞ്ഞത്. ആമസോൺ ചാർട്ടിൽ ഒന്നാം സ്ഥാനത്താണിപ്പോൾ ഫയർ ആൻഡ് ഫ്യൂറി.

മെലാനിയയും ട്രംപുമായുള്ള ബന്ധം നേർവഴിക്കല്ലെന്നതിന്റെ വ്യക്തമായ സൂചനകളാണ് പുസ്തകം നൽകുന്നത്. ട്രംപ് ടവറിൽ ഒരുമിച്ച്് താമസിക്കുമ്പോളും ഇരുവരും തമ്മിൽ കണ്ടുമുട്ടാതെ ദിവസങ്ങൾ കഴിഞ്ഞിട്ടുണ്ടെന്ന് മൈക്കൽ വോൾഫ് അവകാശപ്പെടുന്നു. ഇരുവരും ഒരുമിച്ച് കഴിയുന്നത് ചുരുക്കം സമയങ്ങളിൽ മാത്രമാണെന്നും പുസ്തകം വെളിപ്പെടുത്തുന്നു. പ്രസിഡന്റാവുന്നതിനുമുമ്പുള്ള കാലത്ത്, ഓരോ സമയത്തും ട്രംപ് എവിടെയാണെന്ന കാര്യം പോലും മെലാനിയക്ക് അറിയുമായിരുന്നില്ല.

ട്രംപിന്റെ വ്യവസായ സാമ്രാജ്യത്തെക്കുറിച്ചും മെലാനിയക്ക് കാര്യമായ ധാരണയില്ലെന്ന് പുസ്തകം പറയുന്നു. മുമ്പ് രണ്ടുവട്ടം വിവാഹം കഴിച്ചിട്ടുള്ള ട്രംപ്, മെലാനിയയെ മറ്റുള്ളവരുടെ മുന്നിൽ പ്രദർശിപ്പിക്കാൻ മാത്രമുള്ള 'ട്രോഫി ഭാര്യ'യെന്ന് വിശേഷിപിപിച്ചിരുന്നത്രെ. തന്റെ സ്വകാര്യ ജീവിതം കൂടുതൽ ദുസ്സഹമാകുമെന്ന് കരുതി, ട്രംപ് പ്രസിഡന്റാകുന്നതിലും മെലാനിയ താത്പര്യം കാണിച്ചിരുന്നില്ലെന്നും ഫയർ ആൻഡ് ഫ്യൂറിയിൽ മൈക്കൽ വോൾഫ് പറയുന്നു.