- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രംപ് വഴിയേപോകുന്ന എല്ലാപെണ്ണുങ്ങളുടെയും മേൽ കണ്ണുവെക്കുന്ന പെൺകോന്തൻ;ഫയർ ആൻഡ് ഫ്യൂറി അമേരിക്കയിൽ വിറ്റുപോകുന്നത് ചൂടപ്പം പോലെ
അമേരിക്കയിലിപ്പോൾ തരംഗം തീർക്കുന്നത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടത്തിലേക്കും സ്വകാര്യജീവിതത്തിലേക്കും വെളിച്ചം വീശുന്ന ഒരു പുസ്തകമാണ്. മൈക്കൽ വോൾഫ് രചിച്ച ഫയർ ആൻഡ് ഫ്യൂറി; ദ ട്രംപ് വൈറ്റ് ഹൗസ് എന്ന പുസ്തകം ചൂടപ്പം പോലെയാണ് വിറ്റുപോകുന്നത്. വ്യവസായ സാമ്രാജ്യത്തിന് അധിപനായ ട്രംപിന്റെ പ്രസിഡന്റ് പദത്തിലേക്കുള്ള അപ്രതീക്ഷിതമായ കടന്നുവരവിന്റെ ചരിത്രമാണ് ഈ പുസ്തകം വെളിപ്പെടുത്തുന്നത്. ട്രംപിനെ സ്ത്രീലമ്പടനെന്നാണ് പുസ്തകത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്്. പരസ്ത്രീകളുമായി ബന്ധം പുലർത്തുന്നതിൽ യാതൊരു മടിയുമില്ലാത്തയാളാണ് പ്രസിഡന്റെന്ന് ഫയർ ആൻഡ് ഫ്യൂറി പറയുന്നു. മൂന്നാമത്തെ ഭാര്യയായ മെലാനിയയുമായി ട്രംപിന്റെ സ്വകാര്യ ജീവിതത്തിലേക്കും പുസ്തകം വെളിച്ചം വീശുന്നുണ്ട്. വഴിയേ പോകുന്ന പെണ്ണുങ്ങളിലൊക്കെ കണ്ണുവെക്കുന്നയാളാണെങ്കിലും, ട്രംപും മെലാനിയക്കുമിടയിലുള്ള ബന്ധം അത്ര സുഖകരമല്ലെന്നാണ് പുസ്തകത്തിൽ പറയുന്നത്.
അമേരിക്കയിലിപ്പോൾ തരംഗം തീർക്കുന്നത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടത്തിലേക്കും സ്വകാര്യജീവിതത്തിലേക്കും വെളിച്ചം വീശുന്ന ഒരു പുസ്തകമാണ്. മൈക്കൽ വോൾഫ് രചിച്ച ഫയർ ആൻഡ് ഫ്യൂറി; ദ ട്രംപ് വൈറ്റ് ഹൗസ് എന്ന പുസ്തകം ചൂടപ്പം പോലെയാണ് വിറ്റുപോകുന്നത്. വ്യവസായ സാമ്രാജ്യത്തിന് അധിപനായ ട്രംപിന്റെ പ്രസിഡന്റ് പദത്തിലേക്കുള്ള അപ്രതീക്ഷിതമായ കടന്നുവരവിന്റെ ചരിത്രമാണ് ഈ പുസ്തകം വെളിപ്പെടുത്തുന്നത്.
ട്രംപിനെ സ്ത്രീലമ്പടനെന്നാണ് പുസ്തകത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്്. പരസ്ത്രീകളുമായി ബന്ധം പുലർത്തുന്നതിൽ യാതൊരു മടിയുമില്ലാത്തയാളാണ് പ്രസിഡന്റെന്ന് ഫയർ ആൻഡ് ഫ്യൂറി പറയുന്നു. മൂന്നാമത്തെ ഭാര്യയായ മെലാനിയയുമായി ട്രംപിന്റെ സ്വകാര്യ ജീവിതത്തിലേക്കും പുസ്തകം വെളിച്ചം വീശുന്നുണ്ട്. വഴിയേ പോകുന്ന പെണ്ണുങ്ങളിലൊക്കെ കണ്ണുവെക്കുന്നയാളാണെങ്കിലും, ട്രംപും മെലാനിയക്കുമിടയിലുള്ള ബന്ധം അത്ര സുഖകരമല്ലെന്നാണ് പുസ്തകത്തിൽ പറയുന്നത്.