- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാർജയിൽ വ്യവസായ മേഖലയിൽ വൻ തീപ്പിടിത്തം; മര ഉരുപ്പടികളും മറ്റും സൂക്ഷിച്ച 12 സംഭരണ ശാലകൾ കത്തിനശിച്ചു; ആളപായമില്ലെന്ന് വ്യക്തമാക്കി അധികാരികൾ
ഷാർജ: ഷാർജയിലെ പ്രമുഖ വ്യവസായ മേഖലയിൽ വൻ തീപ്പിടിത്തം. അഗ്‌നിബാധയിൽ 12 സംഭരണ ശാലകൾ കത്തിനശിച്ചതായും എന്നാൽ എന്നാൽ ആർക്കും പരിക്കില്ലെന്നും പൊലീസ് അധികാരികൾ വ്യക്തമാക്കി. പ്രദേശത്ത് കടുത്ത പുക ഉയർന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. രണ്ടു മണിക്കൂറോളം കത്തിയ ശേഷമാണ് തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചത്. ഇൻഡസ്ട്രിയൽ ഏരിയ-13ൽ ഷെയ്ഖ് മുഹമ്മദ് ബിൻ സെയ്ദ് റോഡിലെ സംഭരണ ശാലകളിലാണ് തീ ആളിപ്പടർന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് പ്രാദേശിക സമയം 12.18നാണ് സംഭവം. നിർമ്മാണസാമഗ്രികളും മരം ഉരുപ്പടികളുമാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. അഗ്‌നിശമന സേനയും പൊലീസും സ്ഥലത്തെത്തി തീ നിയന്ത്രിച്ചതിനാൽ കൂടുതൽ അപകടങ്ങളുണ്ടായില്ല.
ഷാർജ: ഷാർജയിലെ പ്രമുഖ വ്യവസായ മേഖലയിൽ വൻ തീപ്പിടിത്തം. അഗ്‌നിബാധയിൽ 12 സംഭരണ ശാലകൾ കത്തിനശിച്ചതായും എന്നാൽ എന്നാൽ ആർക്കും പരിക്കില്ലെന്നും പൊലീസ് അധികാരികൾ വ്യക്തമാക്കി. പ്രദേശത്ത് കടുത്ത പുക ഉയർന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. രണ്ടു മണിക്കൂറോളം കത്തിയ ശേഷമാണ് തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചത്.
ഇൻഡസ്ട്രിയൽ ഏരിയ-13ൽ ഷെയ്ഖ് മുഹമ്മദ് ബിൻ സെയ്ദ് റോഡിലെ സംഭരണ ശാലകളിലാണ് തീ ആളിപ്പടർന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് പ്രാദേശിക സമയം 12.18നാണ് സംഭവം. നിർമ്മാണസാമഗ്രികളും മരം ഉരുപ്പടികളുമാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. അഗ്‌നിശമന സേനയും പൊലീസും സ്ഥലത്തെത്തി തീ നിയന്ത്രിച്ചതിനാൽ കൂടുതൽ അപകടങ്ങളുണ്ടായില്ല.
Next Story