റിയാദ്: മക്കയിലെ ഹോട്ടലിൽ വൻതീപിടുത്തം. ഹജ്ജിനെത്തിയ തീർത്ഥാടകർ താമസിച്ചിരുന്ന ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തം ഉണ്ടായതിനെ തുടർന്ന് 600 തീർത്ഥാടകരെ ഒഴിപ്പിച്ചു. സംഭവത്തിൽ ആളപായമുണ്ടായതായി ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. യെമൻ, തുർക്കി എന്നിവിടങ്ങളിൽനിന്ന് എത്തിയ ഹാജിമാരാണ് തീപിടുത്തമുണ്ടായ നിലയിലെ മുറികളിൽ താമസിച്ചിരുന്നത്.

മക്കയിലെ അൽ അസിസിയിൽ പ്രവർത്തിക്കുന്ന 15 നിലകളുള്ള ഹോട്ടൽ സമുച്ചയത്തിലാണ് തീപിടുത്തമുണ്ടായത്. എട്ടാം നില അഗ്നിക്കിരയായി. എയർ കണ്ടീഷനിൽനിന്ന് തീ പടർന്നാണ് അപകടമുണ്ടാക്കിയതെന്ന് മക്കയിലെ സൗദി സിവിൽ ഡിഫൻസ് ജനറൽ ഡിപ്പാർട്മെന്റ് വക്താവ് മേജർ നയിഫ് അൽ ഷരീഫ് അറിയിച്ചു. ഇതിനോടകം തന്നെ തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.