- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാർജയിലെ പാർപ്പിട സമുച്ചയത്തിൽ വൻ തീപിടിത്തം; കത്തിനശിച്ചവയിൽ മലയാളിയുടെ ഫ്ളാറ്റും; ആളപായമില്ലെന്നു പ്രാഥമിക നിഗമനം
ദുബായ്: ഷാർജയിൽ വൻ തീപിടിത്തം. പാർപ്പിട സമുച്ചയത്തിലാണു തീപിടിത്തമുണ്ടായത്. അൽ നാദയിൽ സഫീർ മാളിനു സമീപം ബഹുനില പാർപ്പിടകേന്ദ്രത്തിലുണ്ടായ വൻ അഗ്‌നിബാധയിൽ എട്ടു ഫ്‌ളാറ്റുകൾ കത്തിനശിച്ചു. ഇതിൽ ഒരു മലയാളിയുടെ ഫ്‌ളാറ്റുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. അൽ ബാന്ദ്രി ടവർ ബിയിലെ ഫ്ളാറ്റിലാണ് തീപിടിത്തമുണ്ടായത്. 12.15 ന് അപാർട്ട്മെന്റിലെ 13ാം നിലയിൽ ആണ് ആദ്യം തീപിടിച്ചത്. മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതിനിടെ അഗ്‌നിശമന സേന എത്തി തീയണയ്ക്കുകയായിരുന്നു. സംഭവത്തിൽ ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. 21 നിലകളുള്ള കെട്ടിട സമുച്ചയമാണിത്. കെട്ടിടത്തിൽ നിന്നും ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. തീപിടിത്തം ഉണ്ടായ ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് താമസക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. രണ്ടു മണിക്കൂറിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു.
ദുബായ്: ഷാർജയിൽ വൻ തീപിടിത്തം. പാർപ്പിട സമുച്ചയത്തിലാണു തീപിടിത്തമുണ്ടായത്. അൽ നാദയിൽ സഫീർ മാളിനു സമീപം ബഹുനില പാർപ്പിടകേന്ദ്രത്തിലുണ്ടായ വൻ അഗ്‌നിബാധയിൽ എട്ടു ഫ്‌ളാറ്റുകൾ കത്തിനശിച്ചു. ഇതിൽ ഒരു മലയാളിയുടെ ഫ്‌ളാറ്റുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
അൽ ബാന്ദ്രി ടവർ ബിയിലെ ഫ്ളാറ്റിലാണ് തീപിടിത്തമുണ്ടായത്. 12.15 ന് അപാർട്ട്മെന്റിലെ 13ാം നിലയിൽ ആണ് ആദ്യം തീപിടിച്ചത്. മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതിനിടെ അഗ്‌നിശമന സേന എത്തി തീയണയ്ക്കുകയായിരുന്നു.
സംഭവത്തിൽ ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. 21 നിലകളുള്ള കെട്ടിട സമുച്ചയമാണിത്. കെട്ടിടത്തിൽ നിന്നും ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. തീപിടിത്തം ഉണ്ടായ ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് താമസക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. രണ്ടു മണിക്കൂറിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു.