നങ്ങൾ ഏറെ തിങ്ങിപ്പാർക്കുന്ന നഗരമായ ടോയ പേയോയിലെ ഹൗസിങ് ബോർഡ് ഫ്‌ളാറ്റിൽ വൻ തീപിടുത്തം. ഇന്ന് രാവിലെയാണ് നഗരത്തെ നടുക്കിയ തീപിടുത്തം ഉണ്ടായത്. ഉഗ്ര സ്‌ഫോടനത്തിന് ശേഷം ഫ്‌ളാറ്റിൽ തീപിടിച്ചതായാണ് പ്രാഥമിക വിവരം. ബ്ലോക്ക് 45 ലെ 15 ാംമത്തെ നിലയിലാണ് തീപിടിച്ചത്. ഇതേ തുടർന്ന് 70 ഓളം താമസക്കാരെ ഇവിടെ നിന്നും മാറ്റിയിട്ടുണ്ട്.

സിംഗപ്പൂർ സിവിൽ ഡിഫൻസ് ഫോഴ്‌സ് സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം നടത്തുകയാണ്. സംഭവസമയത്ത് ഫ്‌ളാറ്റിനുള്ളിൽ ആളുകൾ ഇല്ലായിരുന്നുവെന്നാണ് വിവരം. അതുകൊണ്ട് തന്നെ ആർക്കും പരുക്കേറ്റതായി വിവരമില്ല. തീപിടുത്ത ഉണ്ടായ പ്രദേശത്താക പുക നിറഞ്ഞിരിക്കുകയാണ്.

തീപിടുത്തം ഉണ്ടാകാനുള്ള കാരണം വ്യക്തമല്ല. പൊലീസ് ഇതിനെക്കുറിച്ച് അന്വേഷണം നടത്തുകയാണ്.