- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് മിഠായി തെരുവിൽ തീപിടിത്തം; ചെരുപ്പ് കട പൂർണമായി കത്തിനശിച്ചു; കടയിൽ കുടുങ്ങിയ രണ്ട് പേരെ രക്ഷപ്പെടുത്തി
കോഴിക്കോട്: മിഠായിത്തെരുവിൽ തീപിടിത്തം. പാളയം മൊയ്തീൻ പള്ളിക്ക് സമീപമാണ് തീപിടിത്തമുണ്ടായത്. ബേബി ബസാറിലെ ചെരിപ്പുകടക്കാണ് തീപിടിച്ചത്. തീപിടിത്തത്തിൽ കട പൂർണമായി കത്തിനശിച്ചു. കടയിൽ കുടുങ്ങിയ രണ്ടുപേരെ രക്ഷപ്പെടുത്തി.
വികെഎം ബിൽഡിങിൽ പ്രവർത്തിക്കുന്ന ചെരിപ്പ് കടയ്ക്കാണ് തീപിടിച്ചത്. കെട്ടിടത്തിലെ മൂന്നാം നിലയിലാണ് ചെരിപ്പ് കട സ്ഥിതി ചെയ്തിരുന്നത്. ഇവിടെയാണ് തീ പിടിച്ചത്. മീഞ്ചന്ത, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിലെ ഫയർ സ്റ്റേഷനുകളിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർ എഞ്ചിൻ സ്ഥലത്ത് എത്തി.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഒരു മുറിയിൽ മാത്രമാണ് തീപിടിച്ചത്. ഇത് പിന്നീട് അണച്ചു. ആളപായം ഉണ്ടായില്ല. നേരത്തെയും മിഠായി തെരുവിൽ പല തവണ തീപിടിത്തം ഉണ്ടായിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ
Next Story