ലണ്ടൻ: തീവ്രവാദി ആക്രമണത്തിൽ വിറങ്ങലിച്ചു നിൽക്കുന്ന ബ്രിട്ടനെ ഞെട്ടിച്ചു കൊണ്ട് മറ്റൊരു സംഭവം കൂടി. പടിഞ്ഞാറൻ ലണ്ടനിൽ ഗ്രെൻഫെൽ ടവറിൽ വൻ തീപിടിത്തമുണ്ടായി. അപകടത്തിൽ ആളപായം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും വലിയ അഗ്‌നിബാധയാണ് ഉണ്ടായിരിക്കുന്നത്. രണ്ടു പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇരുന്നൂറോളം അഗ്നി ശമന സേനാംഗങ്ങളുടെ നേതൃത്വത്തിൽ തീയണക്കുന്നതിനുള്ള തീവ്ര ശ്രമം നടന്ന് വരികയാണ്.

ബ്രിട്ടീഷ് സ്റ്റാൻഡേർഡ് സമയം പുലർച്ചെ 1.16നാണ് തീപിടിത്തമുണ്ടായതെന്ന് കരുതുന്നു. 27 നിലകളുള്ള ടവർ പൂർണ്ണമായും കത്തിയിട്ടുണ്ട്. ടവറിന്റെ രണ്ടാം നിലയിൽ നിന്നാണ് തീപടർന്നതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. 40 ഫയർ എൻജിനുകൾ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. പരിക്കേറ്റരുടെ നില ഗുരുതരമല്ലെന്നും പുക ശ്വസിച്ചതിനെ തുടർന്നുണ്ടായ ശാരീരികാസ്വസ്ഥ്യമാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കിനടയാക്കിയതെന്നും അധികൃതർ അറിയിച്ചു.

ബ്രിട്ടീഷ് സ്റ്റാൻഡേർഡ് സമയം പുലർച്ചെ 1.16നാണ് തീപിടിത്തമുണ്ടായതെന്ന് കരുതുന്നു. തുടർന്ന് 200ൽ പരം ഫയർ ഫൈറ്റർമാരാണ് ഇവിടെ തീയണക്കാനെത്തിയിരിക്കുന്നത്. നിരവധി പേർക്ക് തീപൊള്ളലേറ്റിട്ടുണ്ടെന്നാണ് മെട്രൊപൊളിറ്റൻ പൊലീസ് വെളിപ്പെടുത്തുന്നത്. സംഭവം അട്ടിമറിയാണോയെന്നും ഭീകരാണോ ഇതിന് പിന്നിലെന്നുമുള്ള സ്ഥിരീകരിക്കാത്ത സംശയങ്ങളും ഉയരുന്നുണ്ട്.

ടവർ ബ്ലോക്കിനാകമാനം തീപിടിച്ചിരുന്നുവെന്നും ചില കെട്ടിടത്തിന് കാര്യമായ കേട് പാടു സംഭവിച്ചിട്ടുണ്ടെന്ന ആശങ്ക ശക്തമായിരിക്കുന്നുവെന്നുമാണ് ബിബിസിയുടെ ആൻഡി മൂർ വെളിപ്പെടുത്തുന്നത്. അഗ്‌നിബാധയുണ്ടായ ടവർ ബ്ലോക്കിൽ നിന്നും താമസക്കാരെ അതിവേഗം ഒഴിപ്പിച്ച് കൊണ്ടിരിക്കുന്ന നടപടി തുടരുന്നുവെന്നാണ് പുലർച്ചെ നാല് മണിക്ക് പൊലീസ് വെളിപ്പെടുത്തിയിരിക്കുന്നത്. തീപിടിത്തത്തെ തുടർന്ന് നാൽപതോളം ഫയർ എൻജിനുകളെ ഇവിടേക്ക് അയച്ചിട്ടുണ്ടെന്നും മേജർ ഇൻസിഡന്റ് പ്രഖ്യാപിച്ചിരിക്കുന്നുവെന്നും ലണ്ടൻ മേയർ സാദിഖ് ഖാൻ പറയുന്നു.

തീപിടിത്തം മൂലം ഹാമ്മർസ്മിത്ത്, സിറ്റി ആൻഡ് സർക്കിൾ ലൈനുകൾ എഡ്ഗ് വെയർ റോഡിനും ഹാമ്മർസ്മിത്തിനും ഇടയിൽ അടച്ചിട്ടുണ്ടെന്നാണ് ലണ്ടൻ അണ്ടർഗ്രൗണ്ട് പറയുന്നത്. അഗ്‌നിബാധയെ തുടർന്ന് കെട്ടിടാവശിഷ്ടങ്ങൾ കത്തിയമർന്ന് മുകളിൽ നിന്നും വീഴുന്നത് കണ്ടിരുന്നുവെന്ന് ബിബിസി കറസ്പോണ്ടന്റ് റിപ്പോർട്ട് ചെയ്യുന്നത്. ഇതിന് പുറമെ സ്ഫോടനശബ്ദങ്ങളും ഗ്ലാസുകൾ പൊട്ടുന്ന സ്വരവും കേട്ടിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. കെട്ടിടം ഏത് നിമിഷവും തകർന്ന് വീഴാമെന്ന ആശങ്കയാൽ പൊലീസും ഫയർഫോഴ്സും ആളുകളെ ഇവിടെ നിന്നും ഒഴിപ്പിക്കുന്നത് തുടരുകയാണ്.

അപകടമുണ്ടായതോടെ താമസ സ്ഥലത്തുള്ളവർ സഹായം അഭ്യർത്ഥിച്ച് നിലവിളിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു. സംഭവ സ്ഥലത്ത് തടിച്ചു കൂടിയവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് പൊലീസും അഗ്‌നിശമന സേനയും ചേർന്ന് മാറ്റി. ഹെലികോപ്ടറുകളും 40 ഫയർ എൻജിനുകളും കുതിച്ചെത്തിയാണ് തീയണക്കാനുള്ള ശ്രമം തുടങ്ങിയത്. വലിയ അഗ്‌നിനാളങ്ങൾ ആളിപ്പടർന്നതിനാൽ രക്ഷാപ്രവർത്തനത്തെ ഏറെ കഠിനമാക്കിയിട്ടുണ്ട്.

അതേസമയം തീപടർന്നു പിടിച്ച വേളയിൽ ആസിഡ് ഗന്ധം അനുഭവപ്പെട്ടതായും രക്ഷപെട്ട ചിലർ മാധ്യമങ്ങളോട് പറഞ്ഞു. ഫ്ലാറ്റ് സമുച്ഛയത്തിന്റെ മര ജനലുകളെല്ലാം കത്തിനശിച്ചിട്ടുണ്ട്. ഫ്ലാറ്റിൽ കുടുങ്ങി കിടക്കുന്നവരിൽ ചിലർ സാമൂഹ്യ മാധ്യമങ്ങൾ വഴി രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ചു. കുടുങ്ങി കിടക്കുന്നവരോട് ടോർച്ചോ ഫോണിൽ ലൈറ്റോ അടിക്കണമെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു.

11ാം നിലയിൽ ഇപ്പോഴും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് ഫയർഫോഴ്‌സിന് ലഭിച്ചിരിക്കുന്ന വിവരം. ആളിക്കത്തുന്ന അഗ്നി അണച്ചു കൊണ്ട് അവിടെ എത്താൻ വേണ്ടിയുള്ള തീവ്രശ്രമത്തിലാണ് അഗ്നിശമന സേനാ ഉദ്യോഗസ്ഥരും. അതേസമയം അഗ്നിബാധയിൽ നിന്നും രക്ഷപെടാൻ വേണ്ടി ചിലർ കെട്ടിടത്തിൽ നിന്നും എടുത്തുചാടിയതായും റിപ്പോർട്ടുകളുണ്ട്. 10ാം നിലയിൽ നിന്നും 15ാം നിലയിൽ നിന്നും ആളുകൾ എടുത്തു ചാടിയതായി ദൃക്‌സാക്ഷികൾ പറഞ്ഞു.

കനത്ത പുക ഉയരുന്നത് തന്നെയാണ് ആശങ്ക വർദ്ധിപ്പിക്കുന്നതും. അസിസ്റ്റന്റ് കമ്മീഷണർ ഡാൻ ഡെയ്‌ലിയുടെ നേതൃത്വത്തിലാണ് രക്ഷാദൗത്യം നടത്തുന്നത്. 12.54നാ തങ്ങൾക്ക് തീപിടുത്തത്തെ കുറിച്ച് വിവരം ലഭിച്ചെന്നും അപ്പോൾ മുതൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്നും ഡാൻ ഡെയ്‌ലി മെയ്‌ലിനോട് പറഞ്ഞു. കത്തിയെരിയുന്ന കെട്ടിടത്തിൽ രക്ഷാപ്രവർത്തനം നടത്തുന്ന ഉദ്യോഗസ്ഥരെ സഹായിക്കാൻ ജനങ്ങളും രംഗത്തിറങ്ങിയതായി ബിബിസി റേഡിയോ റിപ്പോർട്ടു ചെയ്തു.

അപകടമുണ്ടാകുമ്പോൾ ഗാഢമായ ഉറക്കത്തിലായിരുന്നു പലരും. ബീപ്.. ബീപ്... ശബ്ദേ കേട്ട് താൻ താഴെ നിലയിലേക്ക് ഓടുകയായിരുന്നു എന്നാണ് അമേസിങ് സ്‌പേസ് അവതാരകനായ ജോർജ്ജ് ക്ലാർക്ക് റേഡിയ 5നോട് പറഞ്ഞു. ചാരങ്ങൾ കൊണ്ട് കെട്ടിടവും പരിസരവും മൂടിയിരുന്നുവെന്നും അദ്ദേഹ പറഞ്ഞു. രക്ഷാപ്രവർത്തകരുടെ ശ്രദ്ധ ആകർഷിക്കാൻ വേണ്ടി ചിലർ ടോർച്ചടിക്കുന്നുണ്ടായിരുന്നെന്നും ജോരക്#ജ്ജ് പറഞ്ഞു.

1974 ൽ നിർമ്മിച്ച ഗ്രെൻഫെൽ ടവറിൽ 140 ഫ്‌ളാറ്റുകളാണ് ഉള്ളത്. അടുത്തിടെയുണ്ടായ രണ്ട് തീവ്രവാദി അക്രമങ്ങളുടെ ഞെട്ടൽ മാറുന്നതിന് മുമ്പേ നഗരത്തിലുണ്ടായ വൻതീപിടുത്തം ജനങ്ങളെ പരിഭ്രാന്തിയിലാഴ്‌ത്തി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.