- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്ത് എസ്പി ഫോർട്ട് ആശുപത്രിയിലെ കാന്റീനിൽ തീപിടിത്തം; ആശുപത്രി മുറികളിലേക്കും പുക പടർന്നതോടെ രോഗികളെ ഒഴിപ്പിച്ചു
തിരുവനന്തപുരം എസ്പി ഫോർട്ട് ആശുപത്രി കന്റീനിൽ തീപിടിത്തം. ആശുപത്രിക്കുള്ളിലും പുക പടർന്നു. രോഗികളെ ഒഴിപ്പിക്കുന്നു. തീ നിയന്ത്രണ വിധേയമാണ്. ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് സൂചന.
ആശുപത്രിക്ക് പിൻഭാഗത്താണ് കാന്റീൻ. രാവിലെ 9മണിക്ക് ശേഷമാണ് തീപിടിത്തമുണ്ടായത്. തി പടർന്നില്ലെങ്കിലും പുക ആശുപത്രിയുടെ രണ്ടും മൂന്നും നിലകളിലേക്ക് പടരുകയായിരുന്നു. ഇതോടെ ആശുപത്രി മുറികളിലെ രോഗികളെ ഒഴിപ്പിച്ചത്. ആംബുലൻസ് എത്തിച്ച് ഇവരെ തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റുകയാണ്.
ഫയർഫോഴ്സ് സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയതായാണ് റിപ്പോർട്ടുകൾ.
Next Story