- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുരയിടത്തിൽ കെട്ടിയിരുന്ന പശുവിനെ അഴിക്കാൻ പോയ യുവാവ് കാൽ വഴുതി കിണറ്റിൽ വീണു; അഗ്നിരക്ഷാസേന എത്തി രക്ഷപെടുത്തി
തൊടുപുഴ: കാൽ വഴുതി കിണറ്റിൽ വീണ യുവാവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. കോടിക്കുളം തലക്കാമ്പുറം തുരുത്തേൽ വീട്ടിൽ അജിത്താ(21) ണ് ഇന്ന് ഉച്ചയോടെ കാൽ വഴുതി കിണറ്റിൽ വീണത്. അജിത്തിന്റെ വീട്ടിൽ നിന്നും 500 മീറ്റർ മാറിയാണ് അപകടത്തിൽപ്പെട്ട കിണർ. സമീപത്തെ പുരയിടത്തിൽ കെട്ടിയിരുന്ന പശുവിനെ അഴിക്കാൻ വരുന്നതിനിടെയാണ് അപകടം.
കയ്യാലയിൽ നിന്നും ചാടി ഇറങ്ങുന്നതിനിടെ കാൽ വഴുതി കിണറ്റിലേക്ക് വീഴുകയായിരുന്നു. കിണറിന് ചുറ്റുമതിൽ ഇല്ലായിരുന്നു. കിണറിന് 35 അടി താഴ്ചയുണ്ടായിരുന്നു. നാട്ടുകാർ ഉടൻ തൊടുപുഴ അഗ്‌നി രക്ഷാ സേന ഓഫീസിൽ വിവരമറിയിക്കുകയായിരുന്നു. സേനാംഗങ്ങളായ അൻവർഷാൻ, ജിഷ്ണു എന്നിവർ കിണറ്റിൽ ഇറങ്ങി സ്ട്രക്ച്ചറിൽ കയറ്റി അജിത്തിനെ മുകളിൽ എത്തിച്ച് സേനയുടെ ആംബുലൻസിൽ സെന്റ് മേരീസ് ഹോസ്പിറ്റലിൽ എത്തിച്ചു.
കാലിൽ പരിക്കും, നട്ടെല്ലിന് വേദനയും ഉണ്ടായിരുന്നതിനാൽ ഏറെ ശ്രദ്ധയോടെയാണ് ഇവർ അജിത്തിനെ മുകളിലെത്തിച്ചത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ(ഗ്രേഡ്) ടി.ഇ. അലിയാർ, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ ജിനീഷ് കുമാർ, സജാദ്, അൻവർഷാൻ, മുബാറക്ക്, ജിഷ്ണു, അഭിലാഷ്, വിജിൻ എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു.
മറുനാടന് മലയാളി ലേഖകന്.