മനാമ: ജിദ്ദാഫിലുള്ള ഒരു ലേബർ ക്യാമ്പിൽ തീപിടുത്തം. ഇന്നലെ രാത്രിയാണ് നിരവധി തൊഴിലാളികൾ താമസിച്ചിരുന്ന ലേബർ ക്യാമ്പിൽ തീ പടർന്നത്. തീപിടുത്തത്തിൽ ആർക്കും പരിക്കില്ലെന്നാണ് റിപ്പോർട്ട്.

അതേസമയം തീപിടുത്ത സമയത്ത് ഏതാനും തൊഴിലാളികൾ അപ്പാർട്ട്‌മെന്റിൽ ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികൾ വെളിപ്പെടുത്തുന്നു. എന്നാൽ പുക ഉയരുന്നതു കണ്ട് ഇവർ സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടതായാണ് വെളിപ്പെടുന്നത്.

തീപിടുത്തത്തെ തുടർന്ന സംഭവസ്ഥലത്തെത്തിയ ഫയർ ഫോഴ്‌സ് തീയണച്ചു. തൊഴിലാളികളുടെ വസ്ത്രങ്ങളും മറ്റും തീപിടുത്തത്തിൽ നശിച്ചതായാണ് പറയപ്പെടുന്നത്. ഒട്ടേറെ നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്ഥിതി നിയന്ത്രണവിധേയമായെന്നും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ പറഞ്ഞു.