- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെല്ലിക്കുഴിയിൽ തടിമില്ലിൽ തീ പിടിത്തം; തടി ശേഖരവും യന്ത്രസാമഗ്രികളും കത്തി നശിച്ചു
കോതമംഗലം: നെല്ലിക്കുഴി ബ്രദേഴ്സ് തടിമില്ലിൽ തീ പിടിത്തം. തടിശേഖരവും യന്ത്രസാമഗ്രികളും കെട്ടിടത്തിന്റെ ഒരു ഭാഗവും കത്തി നശിച്ചു. ഇന്ന് പുലർച്ചെ 3 മണിയോടെ അയൽവാസികളാണ് മില്ലിൽ തീ പിടിച്ച വിവരം ആദ്യം അറിയുന്നത്. കനത്ത ചൂട് അനുഭവപെട്ടതോടെ പരിസരത്തെ താമസക്കാർ വീടിന് പുറത്തെത്തി നോക്കിയപ്പോഴാണ് മില്ലിൽ തീ ആളി പടരുന്നത് കണ്ടത്.
ഇവർ ഉടൻ ഉടമസ്ഥരേയും ഫയർഫോഴ്സിനേയും വിവരം അറിയിച്ചു.കോതമംഗലത്തുനിന്ന് ഒരു യൂണിറ്റും പെരുമ്പാവൂരിൽനിന്നും 2 യൂണിറ്റും അഗ്‌നിശമന സേനാവിഭാഗം എത്തിയാണ് തീയണച്ചത്. രണ്ടുമണിക്കൂർ നേരത്തെ തീവ്ര പരിശ്രമത്തിനൊടുവിലാണ് അഗ്‌നിബാധ നിയന്ത്രണ വിധേയമായത്. ഏകദേശം 20 ലക്ഷം രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായതായാണ് അനുമാനം.
ഫയർഫോഴ്സിന്റെ തക്കസമയത്തുള്ള ഇടപെടൽ മൂലം വ്യാപക നാശനഷ്ടം ഒഴിവായതിന്റെ ആശ്വാസത്തിലാണ് നാട്ടുകാർ. തീപിടുത്തം നിയ്ന്ത്രിക്കാൻ വൈകിയിരുന്നെങ്കിൽ നാശനഷ്ടം കടുത്തതാവുമായിരുന്നെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. സമീപത്ത് വിസ്ത്യമായ പ്രദേശത്ത് തടിശേഖരം സൂക്ഷിച്ചിരുന്നു.
തീപിടുത്തത്തിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല, വൈദ്യുത ഷോർട്ട് സർക്യൂട്ടിന് സാധ്യതയില്ലെന്ന്പ്രഥമീക അന്വേണത്തിൽ വ്യക്തമായതായി ഫയർഫോഴ്സ് അറിയിച്ചു.