ഷാരൂഖ് ഖാൻ നായകനാകുന്ന സീറോ എന്ന സിനിമയുടെ സെറ്റിൽ തീപിടുത്തമെന്ന് റിപ്പോർട്ട്. സിനിമയുടെ ഷൂട്ടിങ് നടക്കുന്ന മുംബൈ ഫിലിം സിറ്റിയിലാണ് അപകടമുണ്ടായത്.സംഭവസമയത്ത് ഷാരൂഖ് ഖാനും സെറ്റിൽ ഉണ്ടായിരുന്നു.

സ്ഥലത്തേയ്ക്ക് ഫയർഫോഴ്‌സ് എത്തിയിട്ടുണ്ട്. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.ഷാരൂഖ് ഖാൻ കുള്ളനായി അഭിനയിക്കുന്ന ചിത്രമാണ് സീറോ. അനുഷ്‌ക ശർമ്മയാണ് നായിക. അടുത്ത മാസം 21നാണ് ചിത്രം റിലീസ് ചെയ്യുക.