- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റ് ചൂടിൽ ഉരുകുന്നു; തീപിടുത്തത്തിനെതിരെ കർശന മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി; വീടിനകത്ത് പുകവലി ഒഴിവാക്കുന്നതടക്കം സ്വീകരിക്കേണ്ട മുൻകരുതലുകളറിയാം
കുവൈത്ത് സിറ്റി: രാജ്യത്ത് ചൂട് ക്രമാതീതമായതോടെ തീപിടിത്തത്തിനെ തിരെ മുൻ കരുതലെടുക്കാൻ ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്. കഴിഞ്ഞ കുറേ ദിവസങ്ങളായി രാജ്യം കനത്ത ചൂടിൽ വെന്തുരുകുകയാണ്. ഇതിന്റെ ഫലമായി പല സ്ഥലങ്ങളിലും തീപിടുത്തവും ഉണ്ടായതോടെയാണ് ഇന്ത്യൻ എംബസി മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ഫ്‌ലാറ്റുകളിലെ എല്ലാ മുറികളിലും കൃത്യമായ വെന്റിലേഷൻ ഉറപ്പാക്കണമെന്ന് എംബസി നിർദേശിച്ചു. തീപിടിത്തം പോലുള്ള അപകടം ഉണ്ടായാൽ രക്ഷപ്പെടാനുള്ള റൂട്ടിനെക്കുറിച്ച് കെട്ടിടത്തിൽ താമസിക്കുന്നവർ അറിഞ്ഞിരിക്കണം. ഇലക്ട്രിക് പോയിന്റുകളിൽനിന്ന് അകലെയായിരിക്കണം കർട്ടനുകൾ. പവർ പോയിന്റുകളിൽനിന്നുള്ള തീപിടിത്തം ഒഴിവാക്കാൻ അത് സഹായിക്കും. വീടിനകത്ത് പുകവലി പൂർണമായും ഒഴിവാക്കണം. ഒഴിവാക്കാൻ പറ്റാത്ത സാഹചര്യമാ ണെങ്കിൽ വീടിന്റെ ബാൽക്കണിയോ തുറസായ മറ്റിടങ്ങളോ ഉപയോഗിക്കുക. എന്നാൽ അത് അയൽക്കാരന് ശല്യമാകരുത്. സിഗററ്റ് കുറ്റികൾ മാലിന്യത്തൊട്ടിയിൽ വലിച്ചെറിയരുത്. തീകെടുത്തിയ ശേഷം ആഷ്ട്രേയിൽ നിക്ഷേപിക്കണം. പറ്റുമെങ്കിൽ വെള്ളം നനയ്ക്കുന്
കുവൈത്ത് സിറ്റി: രാജ്യത്ത് ചൂട് ക്രമാതീതമായതോടെ തീപിടിത്തത്തിനെ തിരെ മുൻ കരുതലെടുക്കാൻ ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്. കഴിഞ്ഞ കുറേ ദിവസങ്ങളായി രാജ്യം കനത്ത ചൂടിൽ വെന്തുരുകുകയാണ്. ഇതിന്റെ ഫലമായി പല സ്ഥലങ്ങളിലും തീപിടുത്തവും ഉണ്ടായതോടെയാണ് ഇന്ത്യൻ എംബസി മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
ഫ്‌ലാറ്റുകളിലെ എല്ലാ മുറികളിലും കൃത്യമായ വെന്റിലേഷൻ ഉറപ്പാക്കണമെന്ന് എംബസി നിർദേശിച്ചു. തീപിടിത്തം പോലുള്ള അപകടം ഉണ്ടായാൽ രക്ഷപ്പെടാനുള്ള റൂട്ടിനെക്കുറിച്ച് കെട്ടിടത്തിൽ താമസിക്കുന്നവർ അറിഞ്ഞിരിക്കണം. ഇലക്ട്രിക് പോയിന്റുകളിൽനിന്ന് അകലെയായിരിക്കണം കർട്ടനുകൾ. പവർ പോയിന്റുകളിൽനിന്നുള്ള തീപിടിത്തം ഒഴിവാക്കാൻ അത് സഹായിക്കും.
വീടിനകത്ത് പുകവലി പൂർണമായും ഒഴിവാക്കണം. ഒഴിവാക്കാൻ പറ്റാത്ത സാഹചര്യമാ ണെങ്കിൽ വീടിന്റെ ബാൽക്കണിയോ തുറസായ മറ്റിടങ്ങളോ ഉപയോഗിക്കുക. എന്നാൽ അത് അയൽക്കാരന് ശല്യമാകരുത്. സിഗററ്റ് കുറ്റികൾ മാലിന്യത്തൊട്ടിയിൽ വലിച്ചെറിയരുത്. തീകെടുത്തിയ ശേഷം ആഷ്ട്രേയിൽ നിക്ഷേപിക്കണം. പറ്റുമെങ്കിൽ വെള്ളം നനയ്ക്കുന്നതും നന്നാകും. തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ അടുക്കളയിൽനിന്നു മാറ്റി സൂക്ഷിക്കണം.
അപ്പാർട്ട്മെന്റുകളിലും ഫ്‌ലാറ്റുകളിലും വീടുകളിലും ഫയർ എക്സ്റ്റിങ്ഷർ പ്രവർത്തനക്ഷ മമാണെന്ന് ഉറപ്പാക്കണം. അധികൃതരിൽനിന്ന് വർഷാവർഷം പരിശോധനാ റിപ്പോർട്ടും ശേഖരിക്കണം.വീട്ടിൽനിന്ന് പുറത്തുപോകുമ്പോൽ ടിവി, ഹീറ്റർ, ഇസ്തിരിപ്പെട്ടി, ടോസ്റ്റർ, വാഷിങ് മെഷീൻ എന്നിവയുടെ സ്വിച്ച് ഓഫ് ചെയ്യണം. ഇലക്ട്രിക് സോക്കറ്റിൽനിന്ന് പ്ലഗുകൾ ഊരിവയ്ക്കുന്നതാകും ഉചിതം.