പെരുന്നാൾ പ്രമാണിച്ച് കരിമരുന്ന് വാങ്ങുന്നവരെയും വില്ക്കുന്നവർക്കെതിരെയും നടപടി ശക്തമാക്കാൻ യുഎഇ. കരിമരുന്നു വിൽപ്പന നടത്തുന്നവർക്ക് ആറ് മാസം വരെ തടവും പതിനായിരം ദിർഹം പിഴയും ശിക്ഷയെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. പടക്കങ്ങളും മറ്റ് കരിമരുന്ന് വസ്തുക്കളും വാങ്ങുന്നതും നിയമവിരുദ്ധമാണെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

കരിമരുന്നിന്റെയും പടക്കങ്ങളുടെയും ഉപയോഗം അപകടം വരുത്തിവെക്കും എന്നതുകൊണ്ടാണ് നിരോധനം എന്നും അധികാരികൾ വ്യക്തമാക്കി.ചെറിയ പെരുന്നാളിന്റെ പശ്ചാത്തലത്തിൽ മരിമരുന്നിന്റെ ഉപയോഗത്തിന് എതിരെ ബോധവത്കരണ പരിപാടികളും അധികൃതർ ശക്തമാക്കിയിട്ടുണ്ട്.