- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫലസ്തീനെ ഭൂമുഖത്തുനിന്നും തുടച്ചുനീക്കാനുറച്ച് ഇസ്രയേൽ; ഗസ്സ സ്ട്രിപ്പിലേക് അഗ്നിവർഷം; രണ്ടുപേർ കൊല്ലപ്പെട്ടപ്പോൾ നിരവധി പേർക്ക് പരിക്ക്; ട്രംപിന്റെ പ്രഖ്യാപനം തുടക്കമിട്ട സർവനാശം തുടരുന്നു
ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടി ഫലസ്തീൻകാരുടെ മരണവാറണ്ടായി മാറുകയാണോ? പ്രഖ്യാപനത്തിനെതിരേ പ്രതിഷേധിച്ച ഫലസ്തീൻകാർക്കെതിരെ ഇസ്രയേൽ സൈന്യത്തിന്റെ പ്രതികാര നടപടി സൂചിപ്പിക്കുന്നത് അതാണ്. ജനക്കൂട്ടത്തിനുനേർക്ക് കണ്ണൂർ വാതകവും റബ്ബർ ബുള്ളറ്റുകളും പ്രയോഗിച്ച് അവരെ പ്രതിരോധിക്കുകയാണ് സേന. ഗസ്സയിലും വെസ്റ്റ് ബാങ്കിലും ജറുസലേമിലുമായുണ്ടായ പ്രതിഷേധ പ്രകടനങ്ങൾക്കിടെ ഇതുവരെ രണ്ടുപേർ മരിച്ചു. ഒട്ടേറെ പേർക്ക് പരിക്കേറ്റു. ഫലസ്തീനിൽ മാത്രമൊതുങ്ങുന്നതല്ല പ്രതിഷേധ പരിപാടികൾ. അറബ് രാജ്യങ്ങളിലെമ്പാടും ട്രംപിനെതിരെ പ്രതിഷേധം അലയടിക്കുകയാണ്. തുർക്കിയിലും ജോർദാനിലും പാക്കിസ്ഥാനിലും മലേഷ്യയിലുമൊക്കെ സമാനമായ പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്നു. അതിനിടെ, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ അഴിമതി ഭരണത്തിനെതിരേ ടെൽ അവീവിൽ ആയിരക്കണക്കിനാളുകൾ പ്രതിഷേധിക്കാൻ ഒത്തുകൂടിയത് ഇസ്രയേൽ സർക്കാരിനും തിരിച്ചടിയായി. ഗസ്സയിൽ കഴിഞ്ഞ ദിവസമുണ്ടായ പ്രതിഷേധത്തിനിടെ
ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടി ഫലസ്തീൻകാരുടെ മരണവാറണ്ടായി മാറുകയാണോ? പ്രഖ്യാപനത്തിനെതിരേ പ്രതിഷേധിച്ച ഫലസ്തീൻകാർക്കെതിരെ ഇസ്രയേൽ സൈന്യത്തിന്റെ പ്രതികാര നടപടി സൂചിപ്പിക്കുന്നത് അതാണ്. ജനക്കൂട്ടത്തിനുനേർക്ക് കണ്ണൂർ വാതകവും റബ്ബർ ബുള്ളറ്റുകളും പ്രയോഗിച്ച് അവരെ പ്രതിരോധിക്കുകയാണ് സേന. ഗസ്സയിലും വെസ്റ്റ് ബാങ്കിലും ജറുസലേമിലുമായുണ്ടായ പ്രതിഷേധ പ്രകടനങ്ങൾക്കിടെ ഇതുവരെ രണ്ടുപേർ മരിച്ചു. ഒട്ടേറെ പേർക്ക് പരിക്കേറ്റു.
ഫലസ്തീനിൽ മാത്രമൊതുങ്ങുന്നതല്ല പ്രതിഷേധ പരിപാടികൾ. അറബ് രാജ്യങ്ങളിലെമ്പാടും ട്രംപിനെതിരെ പ്രതിഷേധം അലയടിക്കുകയാണ്. തുർക്കിയിലും ജോർദാനിലും പാക്കിസ്ഥാനിലും മലേഷ്യയിലുമൊക്കെ സമാനമായ പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്നു. അതിനിടെ, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ അഴിമതി ഭരണത്തിനെതിരേ ടെൽ അവീവിൽ ആയിരക്കണക്കിനാളുകൾ പ്രതിഷേധിക്കാൻ ഒത്തുകൂടിയത് ഇസ്രയേൽ സർക്കാരിനും തിരിച്ചടിയായി.
ഗസ്സയിൽ കഴിഞ്ഞ ദിവസമുണ്ടായ പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ട രണ്ടുപേരുടെ മൃതദേഹങ്ങളും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഇസ്രയേലിനോടും ട്രംപിനോടുള്ള പ്രതിഷേധം പ്രകടപിക്കൽകൂടിയായി. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ സൈന്യത്തിന് ബലപ്രയോഗം നടക്കേണ്ടിവന്നു. ഇസ്രയേലിനകത്തുള്ള അറബ് ഭൂരിപക്ഷ പ്രദേശങ്ങളിലും ചെറിയ തോതിൽ പ്രതിഷേധം നടക്കുന്നുണ്ട്. വാദി ആര ജില്ലയിലെ അരാരയിൽ ഒരു ബസിനുനേർക്കുണ്ടായ കല്ലേറിൽ ഡ്രൈവർക്ക് പരിക്കേറ്റു.
ഗസ്സയിലും വെസ്റ്റ്ബാങ്കിലും ജറുസലേമിലുമായി 20 ഇടത്തെങ്കിലും പ്രതിഷേധ പ്രകടനങ്ങൾ അക്രമാസക്തമായെന്ന് ഇസ്രയേൽ സൈന്യത്തിന്റെ പത്രക്കുറിപ്പിൽ പറയുന്നു. കലാപം അടിച്ചമർത്തുന്നതിൽ സൈന്യം വിജയിച്ചുവെന്നും അവർ അവകാശപ്പെട്ടു. നടപടിക്കിടെ മൂന്ന് ഫലസ്തീൻകാർക്കുമാത്രമാണ് പരിക്കേറ്റതെന്ന് സൈന്യം അവകാശപ്പെടുന്നു. എന്നാൽ, പരിക്കേറ്റവർ നിരവധിയാണെന്നാണ് ഫലസ്തീനിൽനിന്നുള്ള അനൗദ്യോഗിക റിപ്പോർട്ടുകൾ.
ഈസ്റ്റ് ജറുസലേമിൽ പ്രതിഷേധക്കാർക്കുനേരെ പൊലീസിന് ഗ്രനേഡ് പ്രയോഗിക്കേണ്ടിവന്നു. ഈ മേഖലയിലെ പ്രധാന തെരുവായ സലാഹെദീൻ സ്ട്രീറ്റിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിൽ 13 പ്രതിഷേധക്കാർക്കും നാല് പോലൂസുകാർക്കും പരിക്കേറ്റതായി പൊലീസിന്റെ പത്രക്കുറിപ്പിൽ പറയുന്നു. ഗ്രനേഡാക്രമണത്തിൽ 12 ഫലസ്തീൻകാർക്ക് പരിക്കേറ്റതായി ഫലസ്തീൻ റെഡ് ക്രെസന്റും സ്ഥിരീകരിച്ചിട്ടുണ്ട്.
സെൻട്രൽ ടെൽ അവീവിലാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ പ്രതിഷേധ പ്രകടനമുണ്ടായത്.. ട്രംപിന്റെ പ്രഖ്യാപനത്തോടെ നഗരത്തിന് തലസ്ഥാന പദവി നഷ്ടമായതിലെ അനിഷ്ടവും പ്രകടനത്തിൽ വ്യക്തമായിരുന്നു. ഒട്ടേറെ അഴിമതി കേസുകളിൽ അന്വേഷണം നേരിടുന്ന ബെഞ്ചമിൻ നെതന്യാഹു രാജിവെക്കണമെന്ന് പ്രകടനക്കാർ ആവശ്യപ്പെട്ടു.