ഡിസംബർ ഒന്ന് മുതൽ സിംഗപ്പൂരിൽ നിന്നുള്ള ഫയർഫ്‌ളൈയുടെ സർവ്വീസുകൾ റദ്ദാക്കുമെന്ന് അധികൃതർ അറിയിച്ചു.ചാങി എയർപോർട്ടിൽ നിന്നുമുള്ള ടർബപോപ് സർവ്വീസുകൾ സെലാറ്റർ എയർപോർട്ടിലേക്ക് മാറ്റുമെന്ന അറിയിച്ചതിനെ തുടർന്നാണ് സർവ്വീസുകൾ തതാകാലികമായി നിർത്തലാക്കുന്നമെന്ന് അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം നോട്ടിസിലൂടെയാണ് കമ്പനി അധികൃതർ ഇക്കാര്യം അറിയിച്ചത്. എന്നാൽ എന്ന് വരെയാണ് സർവ്വീസുകൾ നിർത്തിവയ്ക്കുന്നതെന്ന കാര്യം കമ്പനി വ്യക്തമാക്കിയിട്ടില്ല. അധികൃതരുടെ കൈയിൽ നിന്ന് അനുമതി ലഭിച്ചാൽ മാത്രമേ സിംഗപ്പൂരിലേക്ക് പറന്നുയരൂ എന്നും ഇതിനിടെ ഉണ്ടായ യാത്രക്കാരുടെ അസൗകര്യങ്ങൾക്ക് സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും കമ്പനി അറിയിച്ചു.

മലേഷ്യയിലെ പ്രധാന ബഡ്ജറ്റ് എയർലൈനുകളിലൊന്നാണ് ഫയർഫ്‌ളൈ. സർവ്വീസ് നിർത്തലാക്കിയത് 12,000ത്തിലധികം പേരെ ബാധിക്കുമെന്നാണ് അറിയുന്നത്.