- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കളിച്ചുകൊണ്ടിരിക്കെ ഒന്നര വയസ്സുള്ള കുഞ്ഞു കിണറ്റിൽ വീണു; രക്ഷിക്കാനായി യുവതി പിന്നാലെ ചാടി; സുരക്ഷിതമായി കരയിലെത്തിച്ച് അഗ്നിരക്ഷാ സേന
പാലക്കാട്: കളിച്ചുകൊണ്ടിരക്കെ കിണറ്റിൽ വീണ ഒന്നര വയസ്സുള്ള കുഞ്ഞിനെയും രക്ഷിക്കാൻ ചാടിയ യുവതിയെയും അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. പാലക്കാട് പട്ടാമ്പി നാഗലശ്ശേരിയിലാണ് സംഭവം.
കളിച്ചുകൊണ്ടിരിക്കേ ഒന്നര വയസ്സുള്ള കുഞ്ഞ് അബദ്ധവശാൽ കിണറ്റിൽ വീഴുകയായിരുന്നു. 10 അടിയോളം ആഴവും 5 അടിവെള്ളവുമുള്ള കിണറ്റിലേക്കു രക്ഷിക്കാനായി യുവതി ചാടി. യുവതിയും കുഞ്ഞും കിണറ്റിൽ അകപ്പെട്ടതോടെ രണ്ടു പേർ രക്ഷിക്കാനായി ഇറങ്ങിയെങ്കിലും അവർക്കും തിരിച്ചുകയറാനായില്ല.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നു സ്ഥലത്തെത്തിയ പട്ടാമ്പി അഗ്നിരക്ഷാ സേന കുട്ടിയെയും യുവതിയെയും ഇവരെ സഹായിക്കാൻ ഇറങ്ങിയ രണ്ടു പേരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി.
സ്റ്റേഷൻ ഓഫീസർ കെ പി ബാബുരാജന്റ്റെ നേതൃതത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഗ്രേഡ് ടി സുരേഷ്, സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ ഗ്രേഡ് എൻ റെജിൻ ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ ടി നജീബ്, ജിഷ്ണു ഫയർ ആൻഡ് റെസ്ക്യു ഓഫീസർ ്രൈഡവർ റോയ് മാത്യു, ഹോം ഗാർഡ് അനിൽകുമാർ ദേവദാസ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
മറുനാടന് മലയാളി ബ്യൂറോ