- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
കരിമരുന്നു പ്രയോഗങ്ങൾക്കുള്ള നിയമങ്ങളിൽ അയവ്; അപകടങ്ങളും പരിക്കുകളും ഇരട്ടിച്ചുവെന്ന് എമർജൻസി ഡോക്ടർമാർ
വാഷിങ്ടൺ: ആഘോഷങ്ങൾക്കായി കരിമരുന്നു പ്രയോഗിക്കുന്നതിനുള്ള നിയമങ്ങളിൽ അയവു വരുത്തിയതോടെ ഇതുസംബന്ധിച്ചുള്ള അപകടങ്ങളും പരിക്കുകളും ഏറി വരുകയാണെന്ന് എമർജൻസി ഡോക്ടർമാർ. സംസ്ഥാനത്ത് കരിമരുന്നു പ്രയോഗവുമായി ബന്ധപ്പെട്ട നിയമങ്ങൾക്ക് അടുത്ത കാലത്ത് ഇളവുവരുത്തിയിരുന്നു. ഇത് ചെറുപ്പക്കാർക്കിടയിൽ പൊള്ളൽ ഉൾപ്പെടെയുള്ള അപകടങ്ങൾ വർധിക്കാൻ ഇടയാക്കിയെന്നാണ് ഡോക്ടർമാർ വിലയിരുത്തുന്നത്. പത്തുവർഷമായി കരിമരുന്നു വിൽക്കുന്നതിനും മറ്റും നിലവിലുണ്ടായിരുന്ന നിയമങ്ങളിലാണ് സംസ്ഥാനം അയവു വരുത്തിയത്. ഇത് 21 വയസിൽ താഴെയുള്ളവർക്കിടയിൽ അപകടങ്ങൾ വർധിക്കാൻ ഇടവരുത്തിയെന്നാണ് വിലയിരുത്തൽ. 2006നും 2012-നും മധ്യേ ഇത്തരം അപകടങ്ങൾ ഏറിയതെന്നാണ് റിപ്പോർട്ട്. 2006-ൽ ഇത് ഒരുലക്ഷം ആൾക്കാർക്കിടയിൽ 4.28 എന്ന തോതിൽ ആയിരുന്നത് 2012 ആയപ്പോഴേയ്ക്കും 5.12 എന്ന തോതിലേക്ക് വർധിച്ചുവെന്നാണ് പറയുന്നത്. കരിമരുന്നു പ്രയോഗത്തെ തുടർന്ന് ഉണ്ടാകുന്ന പരിക്കുകൾ 2006-ൽ 29 ശതമാനമായിരുന്നത് 2012 ആയപ്പോൾ 50 ശതമാനം ആയി ഉയർന്നുവെന്നും എമർജൻസി ഡോക്ടർമാർ പറയ
വാഷിങ്ടൺ: ആഘോഷങ്ങൾക്കായി കരിമരുന്നു പ്രയോഗിക്കുന്നതിനുള്ള നിയമങ്ങളിൽ അയവു വരുത്തിയതോടെ ഇതുസംബന്ധിച്ചുള്ള അപകടങ്ങളും പരിക്കുകളും ഏറി വരുകയാണെന്ന് എമർജൻസി ഡോക്ടർമാർ. സംസ്ഥാനത്ത് കരിമരുന്നു പ്രയോഗവുമായി ബന്ധപ്പെട്ട നിയമങ്ങൾക്ക് അടുത്ത കാലത്ത് ഇളവുവരുത്തിയിരുന്നു. ഇത് ചെറുപ്പക്കാർക്കിടയിൽ പൊള്ളൽ ഉൾപ്പെടെയുള്ള അപകടങ്ങൾ വർധിക്കാൻ ഇടയാക്കിയെന്നാണ് ഡോക്ടർമാർ വിലയിരുത്തുന്നത്.
പത്തുവർഷമായി കരിമരുന്നു വിൽക്കുന്നതിനും മറ്റും നിലവിലുണ്ടായിരുന്ന നിയമങ്ങളിലാണ് സംസ്ഥാനം അയവു വരുത്തിയത്. ഇത് 21 വയസിൽ താഴെയുള്ളവർക്കിടയിൽ അപകടങ്ങൾ വർധിക്കാൻ ഇടവരുത്തിയെന്നാണ് വിലയിരുത്തൽ. 2006നും 2012-നും മധ്യേ ഇത്തരം അപകടങ്ങൾ ഏറിയതെന്നാണ് റിപ്പോർട്ട്. 2006-ൽ ഇത് ഒരുലക്ഷം ആൾക്കാർക്കിടയിൽ 4.28 എന്ന തോതിൽ ആയിരുന്നത് 2012 ആയപ്പോഴേയ്ക്കും 5.12 എന്ന തോതിലേക്ക് വർധിച്ചുവെന്നാണ് പറയുന്നത്.
കരിമരുന്നു പ്രയോഗത്തെ തുടർന്ന് ഉണ്ടാകുന്ന പരിക്കുകൾ 2006-ൽ 29 ശതമാനമായിരുന്നത് 2012 ആയപ്പോൾ 50 ശതമാനം ആയി ഉയർന്നുവെന്നും എമർജൻസി ഡോക്ടർമാർ പറയുന്നു. 2000-നു ശേഷം പൊതുവേ കരിമരുന്ന സംബന്ധിച്ചുള്ള നിയമങ്ങൾക്ക് അയവു വരുത്തുന്ന പ്രവണതയാണ് കണ്ടുവരുന്നത്. ഇത്തരത്തിൽ നിയമത്തിൽ അയവുവരുത്തിയ സംസ്ഥാനം ന്യൂയോർക്കാണ്.