പുതുവർഷത്തെ സ്വാഗതം ചെയ്യാൻ കാഴ്ചയുടെവിരുന്നൊരുക്കി ഷാർജ അൽ മജാസ് വാട്ടർഫ്രൻഡ്. പത്തുമിനുട്ടിലേറെ ആകാശത്ത് വർണവിസ്മയം തീർക്കുന്ന വെടിക്കെട്ടൊരു ക്കിയാണ് സഞ്ചാരികളുടെ പ്രിയപ്പെട്ട പിക്‌നിക്സ്‌പോട്ടായ അൽ മജാസ് ഇത്തവണ പുതു വർഷത്തെ സ്വാഗതംചെയ്യുന്നത്. പതിനാറു വ്യത്യസ്ത സ്‌പോട്ടുകളിൽ നിന്നായിആകാശത്തേക്ക് കുതിക്കുന്ന വർണ്ണവിസ്മയങ്ങൾആസ്വദിക്കാൻ വിപുലമായ സൗകര്യങ്ങളാണ്ഒരുക്കിയിട്ടുള്ളത്.

- കുടുംബസഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദകേന്ദ്രമായ അൽമജാസ് വാട്ടർ ഫ്രൻഡിൽ മുൻവർഷങ്ങളെക്കാൾ മികച്ചസൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള എമിറേറ്റുകളിൽ നിന്നെത്തുന്നവർക്ക് നേരത്തേ റസ്റ്ററന്റുകളിൽ ഇരിപ്പിടം ബുക്ക്‌ചെയ്യാൻ സാധിക്കും. പന്ത്രണ്ടിലധികം റസ്റ്ററന്റുകളിൽപുതുവർഷ സ്‌പെഷ്യൽ വിഭവങ്ങളും ലഭ്യമാവും. രാത്രി
എട്ടരയോടെ എത്തിച്ചേരുന്നതാവും അതിഥികൾക്ക് എളുപ്പം -അൽ മജാസ് വാട്ടർഫ്രൻഡ് മാനേജർ മുഹമ്മദ് അൽ മസ്‌റോയിപറഞ്ഞു. ഇത്തരം സൗകര്യങ്ങൾ വേണ്ടവർക്ക് 065117011 എന്നീനമ്പറിലേക്ക് വിളിച്ച് ബുക്ക് ചെയ്യാം.

ഷാർജ ഫൗണ്ടയിനുമായി ചേർത്താണ് അൽ മജാസിലെ ന്യൂഇയർ കൗണ്ട് ഡൗൺ ഒരുക്കിയിട്ടുള്ളത്. പതിനാറിടങ്ങളിൽനിന്നായി ആകാശത്ത് വർണ വിസ്മയം തീർക്കുന്ന കരിമരുന്നപ്രയോഗത്തോടൊപ്പം ഈ കാഴ്ചയും അതിഥികൾക്ക്ആസ്വദിക്കാം. അൽ നൂർ ഐലൻഡ്, അൽ ഖസബ, ഫ്‌ളാഗ്‌ഐലൻഡ്, ഖാലിദ് ലഗൂൺ കോർണിഷ് എന്നിവിടങ്ങളിൽ നിന്ന്കാഴ്ചകൾ ആസ്വദിക്കാനാവും.