- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാബൂൾ: അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ ആഡംബര ഹോട്ടലിലുണ്ടായ വെടിവയ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. പത്തോളം പേർക്ക് പരിക്കേറ്റു. ഹോട്ടലിൽ അതിക്രമിച്ചു കടന്ന മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്. ഇവരെ പിന്നീട് സുരക്ഷാ സേന വധിക്കുകയും ചെയ്തതായി ആഭ്യന്തരമന്ത്രാലയം വക്താവ് അറിയിച്ചു. ശനിയാഴ്ച വൈകുന്നേരത്തോടെ അക്രമികൾ ഹോട്ടലിനുള്ളിൽ കടന്ന് താമസക്കാർക്കു നേർക്കു നിറയൊഴിക്കുകയായിരുന്നു. അഞ്ച് നില കെട്ടിടത്തിന്റെ ചില ഭാഗങ്ങളിൽ അക്രമികൾ തീയിടുകയും ചെയ്തു. ഹെലികോപ്റ്ററിൽ എത്തിയാണു സുരക്ഷാസേന ഹോട്ടലിന്റെ അകത്തേക്കു കടന്ന് ഭീകരരെ നേരിട്ടത്. 2011ലും ഇതേ സ്ഥലത്ത് താലിബാൻ ഭീകരർ നടത്തിയ ആക്രമണത്തിൽ ഒമ്പത് ഭീകരർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടിരുന്നു.
കാബൂൾ: അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ ആഡംബര ഹോട്ടലിലുണ്ടായ വെടിവയ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. പത്തോളം പേർക്ക് പരിക്കേറ്റു. ഹോട്ടലിൽ അതിക്രമിച്ചു കടന്ന മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്. ഇവരെ പിന്നീട് സുരക്ഷാ സേന വധിക്കുകയും ചെയ്തതായി ആഭ്യന്തരമന്ത്രാലയം വക്താവ് അറിയിച്ചു.
ശനിയാഴ്ച വൈകുന്നേരത്തോടെ അക്രമികൾ ഹോട്ടലിനുള്ളിൽ കടന്ന് താമസക്കാർക്കു നേർക്കു നിറയൊഴിക്കുകയായിരുന്നു. അഞ്ച് നില കെട്ടിടത്തിന്റെ ചില ഭാഗങ്ങളിൽ അക്രമികൾ തീയിടുകയും ചെയ്തു. ഹെലികോപ്റ്ററിൽ എത്തിയാണു സുരക്ഷാസേന ഹോട്ടലിന്റെ അകത്തേക്കു കടന്ന് ഭീകരരെ നേരിട്ടത്.
2011ലും ഇതേ സ്ഥലത്ത് താലിബാൻ ഭീകരർ നടത്തിയ ആക്രമണത്തിൽ ഒമ്പത് ഭീകരർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടിരുന്നു.
Next Story