- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഒന്നുമില്ലെങ്കിൽ പത്ത് വർഷം ഈ മണ്ഡലം ഭരിച്ചയാളല്ലേ; ആ നിലക്ക് പറയാനുള്ള വികസന കാര്യങ്ങൾ പറയണം; ആശയപരമായി കാര്യങ്ങൾ പറയണം; ഇതൊക്കെ തവനൂരിലെ ജനങ്ങൾ കാണുന്നുണ്ട്'; തനിക്കെതിരെ അപവാദ പ്രചാരണങ്ങളെന്ന് ഫിറോസ് കുന്നംപറമ്പിൽ
മലപ്പുറം: തനിക്കെതിരായി അപവാദ പ്രചാരണങ്ങൾ നടക്കുന്നുവെന്നു ആരോപിച്ച് തവനൂരിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിൽ. ദയവ് ചെയ്ത് ഈ രീതിയിൽ അക്രമിക്കരുതെന്നും തന്റെ ഉമ്മയും ഭാര്യയും വിളിച്ച് കരയുകയാണെന്നും ഫിറോസ് ഫേസ്‌ബുക്ക് വീഡിയോയിലൂടെ പറഞ്ഞു.
'സാമൂഹിക മാധ്യമങ്ങളിലൂടെ ഇല്ലാകഥകൾ പരത്തുക. വോയ്സുകൾ എഡിറ്റ് ചെയ്ത് എനിക്കെതിരെ പ്രചരിപ്പിക്കുക. വളരെ മോശം പ്രവണതയാണത്.' ഒരിക്കലും അത് ചെയ്യാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. 'പാവപ്പെട്ട രോഗികളേയും ആരാരുമില്ലാത്തവരേയും ചേർത്ത് പിടിച്ച് പോകുമ്പോൾ എനിക്ക് കിട്ടിയ ഒരവസരമായിട്ടാണ് ഞാൻ സ്ഥാനാർത്ഥിത്വത്തെ കണ്ടത്.
എന്നാൽ ഒരു സ്ഥാനാർത്ഥി ആയി എന്നതിന്റെ പേരിൽ ഇത്രമാത്രം ഒരു മനുഷ്യനെ ഇല്ലാതാക്കൻ ശ്രമിക്കുന്നത് ശരിയല്ല. എനിക്കും ഒരു ഉമ്മയുണ്ട്, ഭാര്യയുണ്ട്, കുട്ടികളുണ്ട്.'
'ഒന്നുമില്ലെങ്കിൽ പത്ത് വർഷം ഈ മണ്ഡലം ഭരിച്ചയാളല്ലേ. ആ നിലക്ക് പറയാനുള്ള വികസന കാര്യങ്ങൾ പറയണം. ആശയപരമായി കാര്യങ്ങൾ പറയണം. ഫിറോസ് കുന്നംപറമ്പിൽ കള്ളനാണ് പെണ്ണുപിടിയനാണ് എന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നതിലൂടെ എന്നേയും എന്റെ കുടുംബത്തേയും നശിപ്പിക്കാൻ സാധിക്കും. ഇതൊക്കെ തവനൂരിലെ ജനങ്ങൾ കാണുന്നുണ്ട്.'
'മത്സരംരംഗത്തേക്ക് കടന്നുവരുന്നത് വരെ എനിക്കെതിരെ ഒരു ആരോപണവും പരാതിയും ഉണ്ടായിരുന്നില്ല. ദയവ് ചെയ്ത് ഇങ്ങനെ ആക്രമിക്കരുത്. ഉമ്മയും ഭാര്യയും വിളിച്ച് കരയുകയാണ്.' ഫിറോസ് കുന്നംപറമ്പിൽ പറഞ്ഞു.
ന്യൂസ് ഡെസ്ക്