- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവൾ പറഞ്ഞ 'യേസി'ന്റെ കോൺഫിഡൻസിലായിരുന്നു സെൻട്രൽ ന്യൂസ് ഡെസ്‌ക്കിൽ നിന്ന് ഏറ്റവും ചലഞ്ചിങ്ങായ ഒരു ന്യൂസ് ഷോ ഞാൻ ചെയ്തത്;സ്‌നേഹവും, ആത്മാർഥതയുമുള്ള കുട്ടി; വെന്തുതീർന്ന ചോറിന് കീഴെ എരിഞ്ഞുതീർന്ന കനലുകളുണ്ടെന്ന് മറക്കരുത്; ന്യൂസ് 18 ചാനലിൽ തൊഴിൽ പീഡനത്തെ തുടർന്ന ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടിക്ക് പിന്തുണയുമായി മംഗളം ന്യൂസ് എഡിറ്റർ ഫിറോസ് സാലി മുഹമ്മദിന്റെ എഫ്ബി പോസ്റ്റ്
തിരുവനന്തപുരം: ന്യൂസ് 18 മലയാളം ചാനലിൽ തൊഴിൽ പീഡനത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടിക്ക് പിന്തുണയുമായി നാനാതുറകളിൽ നിന്നും ആശ്വാസവചനങ്ങൾ പ്രവഹിക്കുകയാണ്. ചാനലിന്റെ തുടക്കകാലത്ത് ഹൈദരാബാദ് രാമോജി ഫിലിം സിറ്റിയിൽ പെൺകുട്ടിയുടെ സഹപ്രവർത്തകനായിരുന്ന ഫിറോസ് സാലി മുഹമ്മദ് ഓർമകൾ പങ്കുവയ്ക്കുന്നു. ഇപ്പോൾ മംഗളം ടിവിയിൽ ന്യൂസ് എഡിറ്ററാണ് ഫിറോസ്. ഫിറോസിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഹൈദരാബാദ് രാമോജി ഫിലിം സിറ്റിയിൽ(ന്യൂസ് 18 നെറ്റ വർക്ക്) വച്ചാണ് അവളെ ആദ്യമായി കണ്ടത്. 2016 മെയ് മാസത്തിൽ. ചുറുചുറുക്കും കുറുമ്പുമൊക്കെച്ചേർന്ന് എപ്പോഴും പോസിറ്റീവ് വൈബ് മാത്രം നൽകുന്ന ഒരു നല്ല സഹപ്രവർത്തക.അതിലുപരി തൊഴിലിടത്തിലെ ഒരു നല്ല കൂട്ടുകാരി.ആർഎഫ്‌സിയിലെ സെൻട്രൽ ന്യൂസ് ഡെസ്‌ക്കിൽ നിന്ന് ഏറ്റവും ചലഞ്ചിങ്ങായ ഒരു ന്യൂസ് ഷോ ഞാൻ ചെയ്തത് അവൾ പറഞ്ഞ ഒരു 'യെസ് 'ന്റെ കോൺഫിഡെൻസിലായിരുന്നു. 20 ഓളം ചാനലുകൾ പ്രവർത്തിക്കുന്ന ഇടിവി ന്യൂസ് ഡെസ്‌ക് മുഴുവൻ എസ്റ്റാബ്ലിഷ് ചെയ്യുന്ന തരത്തിൽ ഡെസ്‌കിലൂടെ നടന്നുകൊണ്ട്
തിരുവനന്തപുരം: ന്യൂസ് 18 മലയാളം ചാനലിൽ തൊഴിൽ പീഡനത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടിക്ക് പിന്തുണയുമായി നാനാതുറകളിൽ നിന്നും ആശ്വാസവചനങ്ങൾ പ്രവഹിക്കുകയാണ്.
ചാനലിന്റെ തുടക്കകാലത്ത് ഹൈദരാബാദ് രാമോജി ഫിലിം സിറ്റിയിൽ പെൺകുട്ടിയുടെ സഹപ്രവർത്തകനായിരുന്ന ഫിറോസ് സാലി മുഹമ്മദ് ഓർമകൾ പങ്കുവയ്ക്കുന്നു. ഇപ്പോൾ മംഗളം ടിവിയിൽ ന്യൂസ് എഡിറ്ററാണ് ഫിറോസ്.
ഫിറോസിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഹൈദരാബാദ് രാമോജി ഫിലിം സിറ്റിയിൽ(ന്യൂസ് 18 നെറ്റ വർക്ക്) വച്ചാണ് അവളെ ആദ്യമായി കണ്ടത്. 2016 മെയ് മാസത്തിൽ. ചുറുചുറുക്കും കുറുമ്പുമൊക്കെച്ചേർന്ന് എപ്പോഴും പോസിറ്റീവ് വൈബ് മാത്രം നൽകുന്ന ഒരു നല്ല സഹപ്രവർത്തക.അതിലുപരി തൊഴിലിടത്തിലെ ഒരു നല്ല കൂട്ടുകാരി.ആർഎഫ്‌സിയിലെ സെൻട്രൽ ന്യൂസ് ഡെസ്‌ക്കിൽ നിന്ന് ഏറ്റവും ചലഞ്ചിങ്ങായ ഒരു ന്യൂസ് ഷോ ഞാൻ ചെയ്തത് അവൾ പറഞ്ഞ ഒരു 'യെസ് 'ന്റെ കോൺഫിഡെൻസിലായിരുന്നു.
20 ഓളം ചാനലുകൾ പ്രവർത്തിക്കുന്ന ഇടിവി ന്യൂസ് ഡെസ്‌ക് മുഴുവൻ എസ്റ്റാബ്ലിഷ് ചെയ്യുന്ന തരത്തിൽ ഡെസ്‌കിലൂടെ നടന്നുകൊണ്ട് പ്രോംപ്ടർ ഇല്ലാത്ത ന്യൂസ് ബുള്ളറ്റിൻ. അത് ഞങ്ങൾ ദിവസങ്ങളോളം ചെയ്തു. ന്യൂസ് 18 ന്റെ തുടക്കത്തിൽ ആകെ മൂന്ന് പാനൽ പ്രൊഡ്യൂസർമാരാണ് ഉണ്ടായിരുന്നത്. മോഹൻ ഫിലിപ്പും രജീഷും അവളും. മിക്ക ദിവസങ്ങളിലും ഡ്യൂട്ടി ടൈം കഴിഞ്ഞാലും, കുറച്ചു നേരം റൂമിൽപ്പോയി വിശ്രമിച്ച ശേഷം അവൾ തിരികെ ഓഫീസിലെത്തുമായിരുന്നു.
അവൾ കോൺഫിഡന്റ് ആയിരുന്നു. പിസിആറിൽ അവൾ പാനൽ നിയന്ത്രിക്കുമ്പോൾ അത് ഒരു പ്രസന്റർ എന്ന നിലയിൽ എനിക്ക് വലിയ കോൺഫിഡൻസ് ആയിരുന്നു. ന്യൂസ് 18 വിട്ട ശേഷവും വല്ലപ്പോഴുമൊക്കെ ഫോണിൽ വിളിക്കുന്ന ബന്ധം സൂക്ഷിച്ചിരുന്നു അവൾ. സ്‌നേഹവും ആത്മാർത്ഥതയുമുള്ള കുട്ടിയായിരുന്നു. നിലപാടുള്ള കുട്ടിയായിരുന്നു. അത്രത്തോളം നിവർത്തി കെട്ടിട്ടാകണം അവൾക്ക് ഈ കടുത്ത തീരുമാനം എടുക്കേണ്ടിവന്നത് എന്ന് എനിക്ക് മനസ്സിലാകും.
പ്രതിസ്ഥാനത്തുള്ളവരൊക്കെ നല്ല സുഹൃത്തുക്കളാണ്. വർഷങ്ങളായി അറിയാവുന്നവരാണ്. ദിലീപേട്ടൻ ജേഷ്ടതുല്യനെന്നല്ല,ജേഷ്ടൻ തന്നെയാണ്, വഴികാട്ടിയും. അവരൊക്കെ മോശക്കാരാണെന്ന് അഭിപ്രായമില്ല.
പക്ഷേ ന്യൂസ് 18 കേരളം എന്ന സ്ഥാപനം ഉണ്ടായിക്കൊണ്ടിരുന്ന നാളുകളിൽ മാസങ്ങളോളം 15 മണിക്കൂറിനു മുകളിൽ ജോലി ചെയ്തിരുന്ന കുറേ പേരുണ്ട്. അവരുടെ കഷ്ടപ്പാടാണ് ന്യൂസ് 18 കേരളം എന്ന സ്ഥാപനം. അവരുടെ വിയർപ്പും സ്വപ്നങ്ങളുമാണ് ആ സ്ഥാപനം. അവളെപ്പോലെയുള്ള ആ കുറേ പേരുടെ കഠിനാധ്വാനത്തിനും ആത്മാർത്ഥതക്കും വിലയിടരുത്. എം.എൻ.വിജയൻ മാഷ് പറഞ്ഞിട്ടുണ്ട്,
''വെന്തുതീർന്ന ചോറിനുകീഴെ എരിഞ്ഞുതീർന്ന കനലുകളുണ്ടെന്ന് മറക്കരുത് ''...
അത് മറക്കരുത്.....