- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആപത് ഘട്ടങ്ങളിൽ രോഗികൾക്ക് അടിയന്തിര ശുശ്രൂഷ നൽകുന്നതിനെക്കുറിച്ചുള്ള പരിശീലന പരിപടി അമ്യതയിൽ സംഘടിപ്പിച്ചു
കൊച്ചി: അമ്യത ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ എമർജൻസി മെഡിസിൻ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ആപത് ഘട്ടങ്ങളിൽ രോഗികൾക്ക് അടിയന്തിര ശുശ്രൂഷ നൽകുന്നതിനെക്കുറിച്ചുള്ള പരിശീലന പരിപടി അമ്യതയിൽ സംഘടിപ്പിച്ചു. ബ്രഹ്മചാരിണി രഹ്ന, ബ്രഹ്മചാരി ഡോ:ജഗ്ഗു എന്നിവർ ചേർന്നു സമ്മേളനത്തിന്റെ ഉൽഘാടനം നിർവ്വഹിച്ചു. ദേശീയ അന്തർദേശീയ വിദഗ്ദ
കൊച്ചി: അമ്യത ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ എമർജൻസി മെഡിസിൻ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ആപത് ഘട്ടങ്ങളിൽ രോഗികൾക്ക് അടിയന്തിര ശുശ്രൂഷ നൽകുന്നതിനെക്കുറിച്ചുള്ള പരിശീലന പരിപടി അമ്യതയിൽ സംഘടിപ്പിച്ചു. ബ്രഹ്മചാരിണി രഹ്ന, ബ്രഹ്മചാരി ഡോ:ജഗ്ഗു എന്നിവർ ചേർന്നു സമ്മേളനത്തിന്റെ ഉൽഘാടനം നിർവ്വഹിച്ചു. ദേശീയ അന്തർദേശീയ വിദഗ്ദ്ധർ സമ്മേളനത്തിൽ പങ്കെടുത്തു.
ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഡോക്ടർമാർ, എംബിബിഎസ് വിദ്യാർത്ഥികൾ, ഇന്റേൺഷിപ്പ്, പോസ്റ്റ് ഗ്രാജ്വേറ്റ്, സ്‌പെഷ്യലിസ്റ്റ്, പാരാമെഡിക്കൽ സ്റ്റാഫ് എന്നിവർ പരിശീലനപരിപാടിയിൽ പങ്കെടുത്തു . റോഡപകടങ്ങളും അത്യാഹിതങ്ങളും സംഭവിക്കുമ്പോൾ അടിയന്തിര ജീവൻരക്ഷ നടത്തുന്നതിനെക്കുറിച്ചും, ഹ്യദ്രോഗികളെ പരിചരിക്കേണ്ട വിധം എന്നിവയെക്കുറിച്ചും പരിശീലന പരിപാടിയിൽ വിശദീകരിച്ചു.
എമർജൻസി മെഡിസിൻ വിഭാഗം മേധാവി ഡോ. ഗിരീഷ്‌കുമാർ, ഡോ. വൈദ്യനാഥൻ, ഡോ. ശ്രീക്യഷ്ണൻ ടി.പി., ഡോ. അജിത്.വി., ഡോ. പ്രിയ ആർ.മേനോൻ, ഡോ:ശബരീഷ്, ഡോ:ഭരത്പ്രസാദ് എന്നിവർ പരിശീലന പരിപാടിയിൽ സംസാരിച്ചു.