ഹ്റൈൻ കേരളീയ സമാജം സ്‌കൂൾ ഓഫ് ഡ്രാമയുടെയും വോയിസ് ഓഫ് കേരള 1152 റേഡിയോയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഫസ്റ്റ് ബെൽ സീസൺ 7 ന്റെ ഔദ്യോഗികമായ ഉദ്ഘാടനവും സിഡി കൈമാറൽ ചടങ്ങും ബഹ്റൈൻ കേരളീയ സമാജത്തിലെനാടകാ സ്വാദകരുടെ നിറഞ്ഞ സദസ്സിൽ വച്ച് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള നിർവഹിച്ചു. സമാജം ജനറൽ സെക്രട്ടറി ശ്രീ എൻ കെ വീരമണി സി ഡി ഏറ്റുവാങ്ങി. കലാവിഭാഗം സെക്രട്ടറി ശിവകുമാർ കൊല്ലോരോത്ത് സ്‌കൂൾ ഓഫ് ഡ്രാമ കൺവീനർ അനിൽ സോപാനം എന്നിവർ സംസാരിച്ചു.

നാടകോത്സവത്തിന്റെ സമയക്രമം

നവംബർ ഏഴ് ചൊവ്വാഴ്ച ബഹ്റൈൻ സമയം രാത്രി എട്ടു മണിക്ക് എം ജയശങ്കർ സംവിധാനം ചെയ്യുന്ന വിതയ്ക്കുന്നവന്റെ ഉപമ. നവംബർ ഏഴാം തീയതി രാത്രി ഒൻപതു മണിക്ക് നാടക ശബ്ദം അവതരിപ്പിക്കുന്ന തടയണ സംവിധാനം ഷമീൽ എ ജെ നവംബർ എട്ടാം തീയ്യതി രാത്രി എട്ടുമണിക്ക് നാടക സൗഹൃദം അവതരിപ്പിക്കുന്ന നാടകം നദിക്കിപ്പുറം സംവിധാനം ഫാറൂഖ് വടകര, ഒന്പതു മണിക്ക് ഹാർട്ട് ഫോർഡ് ദുബായ് അവതരിപ്പിക്കുന്ന ഒരു മൂടൽമഞ്ഞു പോലെ സംവിധാനം സജു മുകുന്ദ്,നവംബർ ഒൻപതാം തീയതി രാത്രി എട്ടു മണിക്ക് ലവ് ആർട്ട്‌സ് അവതരിപ്പിക്കുന്ന നാടകം തുലാവർഷം സംവിധാനം നിധിൻ എസ് .ജി.ഒൻപതു മണിക്ക് പയ്യന്നൂർ സൗഹൃദ വേദി ഒമാൻ അവതരിപ്പിക്കുന്ന നാടകം നീലാംബരി സംവിധാനം സി എസ് പയ്യന്നൂർ.

നവംബർ പതിനൊന്നു ശനിയാഴ്ച രാത്രി എട്ടു മണിക്ക് ഐ വൈ സി സി ബഹ്റൈൻ അവതരി പ്പിക്കുന്ന നാടകം ആർത്തുപെയ്യുന്ന മഴയിൽ സംവിധാനം കൃഷ്ണകുമാർ പയ്യന്നൂർ,ഒൻപതു മണിക്ക് ഓ ഐ സി സി ലേഡീസ് വിങ് അവതരിപ്പിക്കുന്ന നാടകം റായതി സംവിധാനം സുരേഷ് പെണ്ണുക്കര നവംബർ പന്ത്രണ്ടു ഞായറാഴ്ച രാത്രി എട്ടു മണിക്ക് വിശ്വകലാ സാംസ്‌കാരിക വേദി അവതരിപ്പിക്കുന്ന നാടകം നീർപ്പോളകൾ രാത്രി ഒമ്പതുമണിക്ക് കുവൈറ്റ് ഫയൂച്ചർ ഐ തിയേറ്റർ അവതരിപ്പിക്കുന്ന നാടകം കശാപ്പുകാരന്റെ മകൾ പതിമൂന്നാം തീയതി തിങ്കളാഴ്ച രാത്രി എട്ടുമണിക്ക് സങ്കീർത്തന വോയിസ് ബഹ്റൈൻ അവതരിപ്പിക്കുന്ന കാളിന്ദി തീരത്തെ കാഴ്ചകൾ സംവിധാനം സന്തോഷ് തങ്കച്ചൻ രാത്രി ഒൻപതു മണിക്ക് പയനീർസ് ബഹ്റൈൻ അവതരിപ്പിക്കുന്ന ദേജാവു സംവിധാനം മിനേഷ് രാമനുണ്ണി പതിനാലാം തീയതി രാത്രി എട്ടു മണിക്ക് സുനിൽ കെ ചെറിയാൻ കുവൈറ്റ് അവതരിപ്പിക്കുന്ന നാടകം കേൾക്കെ കേൾക്കെ നേർത്തു നേർത്ത് ഒൻപതു മണിക്ക് മുസിരിസ് ബഹ്റൈൻ അവതരിപ്പിക്കുന്ന പാഞ്ചാല ദേശത്തെ പെൺകുട്ടി സംവിധാനം ഹീരാ ജോസഫ് പതിനഞ്ചാം തീയതി രാത്രി എട്ടുമണിക്ക് സഹല യൂണിറ്റ് പ്രതിഭ അവതരിപ്പിക്കുന്ന നാടകം ഞണ്ട് സംവിധാനം അനീഷ് റോൺ രാത്രി ഒൻപതു മണിക്ക് കൈറ്റ്‌സ് ബഹ്റൈൻ അവതരിപ്പിക്കുന്ന നാടകം ആസാദി സംവിധാനം അമൽ ജോൺ പതിനാറാം തീയതി വ്യാഴം രാത്രി എട്ടു മണിക്ക് മോഹൻരാജ് പി എൻ അവതരിപ്പിക്കുന്ന നാടകം ഉതുപ്പാന്റെ കിണർ സംവിധാനം ശിവകുമാർ കുളത്തൂപ്പുഴ ഒൻപതു മണിക്ക് ഐ ടി എൽ വേൾഡ് അവതരിപ്പിക്കുന്ന നാടകം നെടുമ്പാശ്ശേരി സംവിധാനം ഹരീഷ് മേനോൻ പതിനെട്ടാം തീയതി ശനിയാഴ്ച രാത്രി എട്ടുമണിക്ക് അബുദാബി ശക്തി തിയേറ്റേഴ്‌സ് അവതരിപ്പിക്കുന്ന നാടകം സ്‌നേഹാലയം സംവിധാനം ജാഫർ കുറ്റിപ്പുറം. രാത്രി ഒൻപതു മണിക്ക് സൗഹൃദം ബഹ്റൈൻ അവതരിപ്പിക്കുന്ന നാടകം പഞ്ചാരി മേളം നവംബർ പത്തൊൻപതു രാത്രി എട്ടുമണിക്ക് ടാഗ് മീഡിയ അവതരിപ്പിക്കുന്ന നാടകം കത്രിക സംവിധാനം പ്രജിത് നമ്പ്യാർ രാത്രി ഒൻപതു മണിക്ക് വൈഖരി ബഹ്റൈൻ അവതരിപ്പിക്കുന്ന പണം നിറച്ച എ ടി എം സംവിധാനം ദീപ ജയചന്ദ്രൻ.

നാടകം പ്രക്ഷേപണം ചെയ്യുന്ന സമയത്തു തന്നെ നാടകങ്ങൾ ആസ്വദിക്കുവാനുള്ള സൗകര്യം സമാജം പരിസരത്തു ഏർപ്പെടുത്തുമെന്നും, നാടകോത്സവത്തിലേക്കു എല്ലാ നാടക പ്രേമികളെയും സ്വാഗതം ചെയ്യുന്നുവെന്നും സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി എൻ കെ വീരമണിയും അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് കലാവിഭാഗം സെക്രട്ടറി ശിവകുമാർ കൊല്ലോറോത്ത് 33364417 സ്‌കൂൾ ഓഫ് ഡ്രാമ കൺവീനർ അനിൽ സോപാനം 33479888 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്