- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫസ്റ്റ് ബെൽ ജിസിസി റേഡിയോ നാടക മത്സരം ആറാം സീസണിന് തുടക്കമാവുന്നു; താൽപര്യമുള്ളവർ 25ന് മുൻപ് സ്‌ക്രിപ്റ്റ് സമർപ്പിക്കണം
ബഹ്‌റൈൻ കേരളീയ സമാജം സ്‌കൂൾ ഓഫ് ഡ്രാമയും യുവർ എഫ്എം റേഡിയോയും ചേർന്ന് അവതരിപ്പിക്കുന്ന ജിസിസി റേഡിയോ നാടക മത്സരമായ ഫസ്റ്റ് ബെൽ ആറാം സീസണിന്റെ തുടക്കമാവുന്നു. ഫസ്റ്റ് ബെൽ ജി സി സി റേഡിയോ നാടക മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഈ മാസം ഡിസംബർ 25ന് മുമ്പായി ബഹ്‌റൈൻ കേരളീയ സമാജത്തിൽ സ്‌ക്രിപ്റ്റ് സമർപ്പിക്കേണ്ടതാണ്. 25 മുതൽ 30 മിനുറ

ബഹ്‌റൈൻ കേരളീയ സമാജം സ്‌കൂൾ ഓഫ് ഡ്രാമയും യുവർ എഫ്എം റേഡിയോയും ചേർന്ന് അവതരിപ്പിക്കുന്ന ജിസിസി റേഡിയോ നാടക മത്സരമായ ഫസ്റ്റ് ബെൽ ആറാം സീസണിന്റെ തുടക്കമാവുന്നു. ഫസ്റ്റ് ബെൽ ജി സി സി റേഡിയോ നാടക മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഈ മാസം ഡിസംബർ 25ന് മുമ്പായി ബഹ്‌റൈൻ കേരളീയ സമാജത്തിൽ സ്‌ക്രിപ്റ്റ് സമർപ്പിക്കേണ്ടതാണ്. 25 മുതൽ 30 മിനുറ്റ് ആണ് നാടകാവതരണ സമയം. തിരഞ്ഞെടുക്കപ്പെടുന്ന സ്‌ക്രിപ്റ്റുകൾ റിക്കാർഡ് ചെയ്ത് ജനുവരി 20ന് മുമ്പായി സിഡി സമർപ്പിക്കണം.
മലയാളിയുടെ കലാസാംസ്‌കാരിക മണ്ഡലങ്ങളിൽ റേഡിയോ നിറഞ്ഞു നിന്നിരുന്ന കാലഘട്ടത്തിന്റെ ഗൃഹാതുരമായ ഓർമ്മപ്പെടുത്തലുമായാണ് ഗൾഫിൽ ഉടനീളം റേഡിയോ ശബ്ധവീചികൾ പ്രക്ഷേപണം ചെയ്യുന്നത്. റേഡിയോ നാടകം എന്ന നാടകത്തിന്റെ സമ്പന്നമായ ശബ്ദരൂപം മലയാളി ഹൃദയങ്ങളിലേക്ക് ആദ്യമായി എത്തിച്ചു എന്ന സന്തോഷത്തോടെയും സംതൃപ്തിയോടെയുമാണ് ഫസ്റ്റ് ബെൽ ജിസിസി റേഡിയോ നാടക മത്സരം ആറാം സീസണിലേക്ക് കടക്കുന്നത്.
കേരളത്തിൽ നിന്നുള്ള പ്രശസ്ത കലാകാരന്മാർ വിധികർത്താക്കളാകുന്ന മത്സരത്തിൽ വിജയികൾക്ക് ട്രോഫിയും കാഷ് അവാർഡും നൽകും. 2016 ഫെബ്രുവരി ആദ്യവാരം പ്രക്ഷേപണം ആരംഭിക്കുന്ന ഈ മത്സരത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സമാജം കലാ വിഭാഗം സെക്രട്ടറി ജയകുമാർ 39807185, ശിവകുമാർ കുളത്തൂപ്പുഴ 39676830 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

