- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓസ്ട്രിയിയിലും മെർസ് വൈറസ് ബാധ: വിയന്ന സന്ദർശനത്തിനെത്തിയ സൗദി യുവതി ഗുരുതരാവസ്ഥയിൽ
വിയന്ന: മാരകമായ മെർസ് കോറോണവൈറസ് ബാധ ഓസ്ട്രിയയിലും കണ്ടെത്തി. സൗദിയിൽ നിന്ന് വിയന്ന സന്ദർശനത്തെത്തിയ യുവതിയാണ് മെർസ് വൈറസ് ബാധ മൂലം ഗുരുതരാവസ്ഥയിൽ കഴിയുന്നത്. ഓസ്ട്രിയയിൽ ആദ്യമായാണ് മെർസ് വൈറസ് ബാധ റിപ്പോർട്ട് ചെയ്യുന്നത്. 2012-ൽ പടർന്നു പിടിച്ച മിഡ്ഡിൽ ഈസ്റ്റ് റസ്പിറേറ്ററി സിൻഡ്രം (മെർസ്) ഇതുവരെ സൗദിയിൽ 300 പേരുടെ മരണത്തിനിടയാക്കിയ
വിയന്ന: മാരകമായ മെർസ് കോറോണവൈറസ് ബാധ ഓസ്ട്രിയയിലും കണ്ടെത്തി. സൗദിയിൽ നിന്ന് വിയന്ന സന്ദർശനത്തെത്തിയ യുവതിയാണ് മെർസ് വൈറസ് ബാധ മൂലം ഗുരുതരാവസ്ഥയിൽ കഴിയുന്നത്. ഓസ്ട്രിയയിൽ ആദ്യമായാണ് മെർസ് വൈറസ് ബാധ റിപ്പോർട്ട് ചെയ്യുന്നത്.
2012-ൽ പടർന്നു പിടിച്ച മിഡ്ഡിൽ ഈസ്റ്റ് റസ്പിറേറ്ററി സിൻഡ്രം (മെർസ്) ഇതുവരെ സൗദിയിൽ 300 പേരുടെ മരണത്തിനിടയാക്കിയിട്ടുണ്ട്. ന്യൂമോണിയ, ശ്വാസതടസം പോലെയുള്ള അസുഖങ്ങൾ പിന്നീട് മരണത്തിലേക്കു വരെ നയിക്കുന്ന അവസ്ഥ മെർസ് ബാധ മൂലമുണ്ടാകും. ചില കേസുകളിൽ കിഡ്‌നിയുടെ പ്രവർത്തനങ്ങളെ വരെ ഇതു ബാധിച്ചേക്കാം.
കൈസർ ഫ്രാൻസ് ജോസഫ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന യുവതി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നാണ് വിയന്ന ഹോസ്പിറ്റൽ അസോസിയേഷൻ വ്യക്തമാക്കുന്നത്. ഏതെങ്കിലും കാരണവശാൽ യുവതിയായി ഏതെങ്കിലും തരത്തിൽ സമ്പർക്കം പുലർത്തിയിട്ടുണ്ടെങ്കിൽ അധികൃതരെ അറിയിക്കണമെന്ന് ഹെൽത്ത് മിനിസ്ട്രി അറിയിപ്പ് ഇറക്കിയിട്ടുണ്ട്.
ഫ്‌ലൂ ബാധയെത്തുടർന്നാണ് യുവതി ഡോക്ടറുടെ പക്കൽ ചികിത്സ തേടിച്ചെന്നത്. എന്നാൽ ഉടൻ തന്നെ ഡോക്ടർ ഇവരെ ആശുപത്രിയിലേക്ക് പറഞ്ഞയയ്ക്കുകയായിരുന്നു. ഐസൊലേഷൻ വാർഡിലാണ് യുവതിയെ കിടത്തി ചികിത്സിക്കുന്നത്.
ഒട്ടകവുമായി ഏറെ ബന്ധമുള്ള മെർസ് കൊറോണവൈറസ് പക്ഷേ, മനുഷ്യനിലേക്ക് എങ്ങനെ പടരുന്നുവെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.
(മഹാനവമിയും ഗാന്ധിജയന്തിയും പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (02-10-14) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല)