ന്യുയോർക്ക്: ഫസ്റ്റ് ചർച്ച് ഓഫ് ഗോഡ് സഭയുടെ 43-മത് വാർഷിക കൺവൻഷൻ സെപ്റ്റംബർ 16 മുതൽ 18 വരെ എൽമണ്ട് മീച്ചം അവന്യുവിലുള്ള (657 Meacham AVE, Elmont, NY 11003) ദൈവസഭാ ഹാളിൽ നടത്തപ്പെടും. പാസ്റ്റർ റെജി മാത്യൂ ശാസ്താംകോട്ട മുഖ്യ പ്രാസംഗികനായിരിക്കും. 16 നു വെള്ളിയാഴ്ച വൈകിട്ട് 7നു സഭയുടെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ മോനി മാത്യൂ കൺവൻഷൻ ഉത്ഘാടനം ചെയ്യും. ചർച്ച് ക്വയർ ഗാനശുശ്രൂഷകൾക്ക് നേത്രുത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ സിസിൽ മാത്യൂ: 5163010360, ബ്രദർ എബി തോമസ്: 5162003107