- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലോകത്തെ ആദ്യ ലോക് ഡൗണിന് ഒരു വയസ്; ചൈനയിലെ വുഹാനിൽ ലോക് ഡൗൺ പ്രഖ്യാപിച്ചത് 2020 ജനുവരി 23ന്
ബെയ്ജിംഗ്: ലോകത്ത് ആദ്യമായി കോവിഡ് ലോക് ഡൗൺ പ്രഖ്യാപിച്ചിട്ട് ഒരു വർഷം. കോവിഡ് വ്യാപനത്തെ തുടർന്ന് ചൈനയിലെ ഹുബൈ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിൽ 2020 ജനുവരി 23നായിരുന്നു ആദ്യമായി ലോക് ഡൗൺ പ്രഖ്യാപിച്ചത്. നാളെയാണ് ലോക് ഡൗണിന്റെ ഒന്നാം വാർഷികം. അതേസമയം, രണ്ടു മാസം കൊണ്ട് ലോക് ഡൗൺ പിൻവലിച്ച് വുഹാൻ സാധാരണ നിലയിലേക്ക് മടങ്ങി.
കോവിഡ് പൊട്ടിപ്പുറപ്പെട്ടെന്നു കരുതുന്ന ചൈനയിലെ വുഹാനിൽ ആയിരുന്നു ലോകത്തെ ആദ്യത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ആ സമയം വുഹാനിലെ കടുത്ത നിയന്ത്രണങ്ങൾ കണ്ട് ലോകം ഞെട്ടി. ജനുവരി അവസാനം മുതൽ ജൂൺ വരെ അതിർത്തികളെല്ലാം അടച്ച് വുഹാൻ ഒറ്റപ്പെട്ടു. രാജ്യത്തിനുള്ളിലെ ഏകാന്ത തുരുത്തായി വുഹാൻ മാറി. ഈ അടച്ചിടൽ അപ്പോഴത്തെ അടിയന്തര സാഹചര്യം ആവശ്യപ്പെട്ടതായിരുന്നെങ്കിലും പിന്നീട് കോവിഡിനെ അകറ്റിനിർത്താനുള്ള ഏറ്റവും വിജയകരമായ മാർഗമായി മാറി. ഈ ഒരുവർഷത്തിനുള്ളിൽ ചൈന വൈറസിനെ ഫലപ്രദമായി നിയന്ത്രിച്ചതായാണ് കാണുന്നത്.
2019 ന്റെ അവസാനം തന്നെ വുഹാനിൽ ഒരു അജ്ഞാത രോഗം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇത് അവഗണിച്ച അധികൃതർ ചൈനീസ് പുതുവത്സരത്തോടനുബന്ധിച്ച് ആളുകളെ സ്വന്ത്രമായിവിട്ടു. ലോകാരോഗ്യ സംഘടന പിന്നീട് ഈ നടപടിയെ വിമർശിച്ചിരുന്നു. എന്നാൽ പ്രശ്നം ബോധ്യപ്പെട്ടതോടെ ചൈന കൃത്യമായി ഇടപെടുകയും രോഗം നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു.
ജനുവരി 23 ന് വുഹാനിലെ തെരുവുകൾ നിശബ്ദമായി. ഏകദേശം 11 ദശലക്ഷം ആളുകളെ ക്വാറൻറൈന്‍ വിധേയമായി. മാസ്കും സാമൂഹിക അകലവും നിർബന്ധമായി. രോഗികൾ വർധിച്ചതോടെ ദിവസങ്ങൾകൊണ്ട് വലിയ ആശുപത്രികൾ നിർമിച്ച് ചൈന വീണ്ടും ലോകത്തെ ഞെട്ടിച്ചു.
മറുനാടന്‍ മലയാളി ബ്യൂറോ