- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫോട്ടോയെടുത്തും, കൈവിശീയും ട്രാം യാത്ര ആഘോഷമാക്കി മലയാളികളും; ദുബായിലെ ആദ്യ ട്രാം യാത്ര വിസ്മയമായതിങ്ങനെ
അഞ്ചുവർഷം മുമ്പ് ദുബൈ മെട്രോയിലൂടെ കൗതകമുണർത്തിയ ദുബായിൽ ഇന്നലെ മുതൽ ട്രാമും കൗതുകവും വിസ്മയവും ഉണർത്തി ഓടിത്തുടങ്ങി. ട്രാമിന്റെ കന്നി യാത്ര മലയാളികളുൾപ്പെട്ട സമൂഹം ആഘോഷമാക്കി മാറ്റി. മെട്രോയെ അപേക്ഷിച്ച് ചെറുതും വേഗം കുറഞ്ഞതുമായ ട്രാമിൽ ഇന്നലെ യാത്രചെയ്തവരെല്ലാം മൊബൈലിൽ ഫോട്ടൊയെടുത്തും യാത്രക്കാരെ കൈവീശിയും കൗതുക ക്കാ
അഞ്ചുവർഷം മുമ്പ് ദുബൈ മെട്രോയിലൂടെ കൗതകമുണർത്തിയ ദുബായിൽ ഇന്നലെ മുതൽ ട്രാമും കൗതുകവും വിസ്മയവും ഉണർത്തി ഓടിത്തുടങ്ങി. ട്രാമിന്റെ കന്നി യാത്ര മലയാളികളുൾപ്പെട്ട സമൂഹം ആഘോഷമാക്കി മാറ്റി. മെട്രോയെ അപേക്ഷിച്ച് ചെറുതും വേഗം കുറഞ്ഞതുമായ ട്രാമിൽ ഇന്നലെ യാത്രചെയ്തവരെല്ലാം മൊബൈലിൽ ഫോട്ടൊയെടുത്തും യാത്രക്കാരെ കൈവീശിയും കൗതുക ക്കാഴ്ചകളുടെയും പുത്തനനുഭവത്തിന്റെയും സുഖം അനുഭവിക്കുന്ന കാഴ്‌ച്ചയാരുന്നു ഇന്നലെ എങ്ങും നിറഞ്ഞു. ജീവിതത്തിലാദ്യമായി ട്രാം കാണുന്നവരും ട്രാമുകൾ സജീവമായ യൂറോപ്പിൽ നിന്നുള്ള സഞ്ചാരികളും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു.
ചൊവ്വാഴ്ച വൈകിട്ട് ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സമർപ്പിച്ച ദുബൈയുടെ പുതിയ ഗതാഗത സംവിധാനം ബുധനാഴ്ചയാണ് പൊതുജനങ്ങൾക്ക് ആദ്യമായി തുറന്നുകൊടുത്തത്. സ്റ്റേഷനുകളിൽ ടിക്കറ്റിനായി കൗണ്ടറോ സ്റ്റാഫോ ഇല്ല എന്നതാണ് ബസ്, മെട്രോ സ്റ്റേഷനുകളിൽ നിന്നുള്ള പ്രധാന വ്യത്യാസങ്ങളിലൊന്ന്. പകരം ഓട്ടോമാറ്റിക് യന്ത്രങ്ങളിൽ നിന്നാണ് ടിക്കറ്റ് എടുക്കേണ്ടത്. നോൽ കാർഡ് കാണിക്കാനുള്ള യന്ത്രങ്ങൾ സ്റ്റേഷനിൽ കയറിയ ഉടൻ കാണാം. മിനിമം നിരക്കായ മൂന്നു ദിർഹത്തിന് ട്രാമിൽ 11 സ്റ്റേഷനുകളിലും യാത്ര ചെയ്യാം.
അൽ സുഹൂഫ് മുതൽ ജുമൈറ ബീച്ച് റസിഡൻസ് ഒന്ന് വരെ 10.6 കിലോമീറ്ററിലാണ് ട്രാം സർവീസ് നടത്തുന്നത്. 45 മീറ്റർ മാത്രം നീളമുള്ള11 സ്റ്റേഷനുകളിൽ ഏഴു കൊച്ചു ബോഗികളുമായി 12 മിനിറ്റ് ഇടവേളയിൽ ട്രാമുകൾ എത്തിക്കൊണ്ടിരുന്നു. 405 പേർക്ക് യാത്രചെയ്യാനാകുമെങ്കിലും 60 പേർക്കേ ഇരിപ്പിടം ലഭിക്കൂ. ബോഗികളിൽ ഒന്ന് ഗോൾഡ് ക്‌ളാസും രണ്ടെണ്ണം സ്ത്രീകൾക്കും കുട്ടികൾക്കുമുള്ളതാണ്.
വെള്ളിയൊഴിച്ചുള്ള ദിവസങ്ങളിൽ രാവിലെ 6.30 മുതലും വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതലുമാണ് ട്രാം സർവീസ്. എല്ലാ ദിവസവും രാത്രി 1.30 വരെയും.മറീനയിലും ജുമൈറ ലേക്ക് ടവേഴ്‌സിലും താമസിക്കുന്നവർക്കും ജോലി ചെയ്യുന്നവർക്കും മെട്രോ സ്‌റ്റേഷനിൽ ഇറങ്ങി ട്രാമിൽ യാത്ര ചെയ്യാം. മീഡിയ സിറ്റി, നോളജ് വില്ലേജ് ഭാഗത്തുള്ളവർക്കും സൗകര്യമാണ്. ജുമൈറ ബീച്ച് റസിഡൻസ് ഒന്നു മുതൽ അൽ സുഫൂഹ് വരെ 10.6 കിലോമീറ്ററാണ് നിലവിൽ ട്രാം സർവീസുള്ളത്. ശനി മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ 6.30നു സർവീസ് തുടങ്ങി രാത്രി 1.30ന് അവസാനിക്കും.
വെള്ളിയാഴ്ചകളിൽ രാവിലെ ഒൻപതു മുതൽ രാത്രി 1.30 വരെയാണു സർവീസ്. തിരക്കുള്ള സമയങ്ങളിൽ പത്തുമിനിറ്റ് ഇടവിട്ടും അല്ലാത്തപ്പോൾ പന്ത്രണ്ട് മിനിറ്റ് ഇടവിട്ടും ട്രാമുണ്ടാകും. ഏഴു ബോഗികളിലായി 405 യാത്രക്കാർക്കു കയറാം. ബോഗികളെ ഗോൾഡ്, വിമൻ ആൻഡ് ചിൽഡ്രൻ, സിൽവർ ക്യാബിനുകളായി തിരിച്ചിട്ടുണ്ട്.