- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അറവുശാലകൾ നിരോധിച്ചുകൊണ്ട് യോഗി ഉത്തർപ്രദേശിൽ ഭരണം തുടങ്ങി; കർഷകരുടെ കടം എഴുതി തള്ളാനും ഉടൻ നടപടി; ഭരണചക്രം ശുദ്ധീകരിക്കാനായി ഉദ്യോഗസ്ഥർ സ്വത്തുവെളിപ്പെടുത്താനും മുഖ്യമന്ത്രിയുടെ നിർദ്ദേശം
ലക്‌നോ: അധികാരത്തേറിയതിന്റെ പിറ്റേന്നുതന്നെ അറവുശാകൾ പൂട്ടിച്ചുകൊണ്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഭരണം തുടങ്ങി. അധികാരത്തിലേറിയാൽ അറവുശാലകൾ പൂട്ടിക്കുമെന്നത് ബിജെപിയുടെ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു. ഇതിന്റെ ആദ്യപടിയായി അലഹബാദിലെ രണ്ട് കശാപ്പ് ശാലകൾ അടച്ച് പൂട്ടി. ഇവ അനുമതിയില്ലാതെയാണ് പ്രവർത്തിച്ചിരുന്നതെന്നാണ് പൊലീസ് പറയുന്നത്. അറവുശാലാ നിരോധനത്തിനായി നേരത്തെ മുതൽ ശബ്ദം ഉയർത്തുന്നയാളാണ് യോഗി. ഉന്നത ഉദ്യോഗസ്ഥരുമായുള്ള ആദ്യ കൂടിക്കാഴ്ചയിൽ ബിജെപി പ്രകടനപത്രിക മുഖ്യമന്ത്രി വിതരണം ചെയ്തുവെന്നാണ് റിപ്പോർട്ട്.അത് വായിച്ച് ആവശ്യമായ കാര്യങ്ങൾ ചെയ്യണമെന്ന് എല്ലാ ഉദ്യോഗസ്ഥരോടും അദ്ദേഹം ആവശ്യപ്പെട്ടു. 65ൽ പരം മുതിർന്ന ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. സർക്കാർ വക്താക്കളിലൂടെയല്ലാതെ പൊതു വിഷയങ്ങളിൽ പ്രതികരിക്കരുതെന്ന് മന്ത്രിമാർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. വേർതിരിവുകളില്ലാതെ സമൂഹത്തിലെ എല്ലാവിഭാഗങ്ങൾക്കും വേണ്ടി സേവനം നടത്തുന്ന സർക്കാരായിരിക്കണമെന്നും അദ്ദേ
ലക്‌നോ: അധികാരത്തേറിയതിന്റെ പിറ്റേന്നുതന്നെ അറവുശാകൾ പൂട്ടിച്ചുകൊണ്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഭരണം തുടങ്ങി. അധികാരത്തിലേറിയാൽ അറവുശാലകൾ പൂട്ടിക്കുമെന്നത് ബിജെപിയുടെ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു. ഇതിന്റെ ആദ്യപടിയായി അലഹബാദിലെ രണ്ട് കശാപ്പ് ശാലകൾ അടച്ച് പൂട്ടി. ഇവ അനുമതിയില്ലാതെയാണ് പ്രവർത്തിച്ചിരുന്നതെന്നാണ് പൊലീസ് പറയുന്നത്.
അറവുശാലാ നിരോധനത്തിനായി നേരത്തെ മുതൽ ശബ്ദം ഉയർത്തുന്നയാളാണ് യോഗി. ഉന്നത ഉദ്യോഗസ്ഥരുമായുള്ള ആദ്യ കൂടിക്കാഴ്ചയിൽ ബിജെപി പ്രകടനപത്രിക മുഖ്യമന്ത്രി വിതരണം ചെയ്തുവെന്നാണ് റിപ്പോർട്ട്.അത് വായിച്ച് ആവശ്യമായ കാര്യങ്ങൾ ചെയ്യണമെന്ന് എല്ലാ ഉദ്യോഗസ്ഥരോടും അദ്ദേഹം ആവശ്യപ്പെട്ടു. 65ൽ പരം മുതിർന്ന ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
സർക്കാർ വക്താക്കളിലൂടെയല്ലാതെ പൊതു വിഷയങ്ങളിൽ പ്രതികരിക്കരുതെന്ന് മന്ത്രിമാർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. വേർതിരിവുകളില്ലാതെ സമൂഹത്തിലെ എല്ലാവിഭാഗങ്ങൾക്കും വേണ്ടി സേവനം നടത്തുന്ന സർക്കാരായിരിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. കാർഷിക കടങ്ങൾ എഴുതിത്ത്ത്തള്ളുമെന്ന ബിജെപിയുടെ തെരഞ്ഞെടുപ്പു വാഗ്ദാനവും പാലിക്കുമെന്നാണ് യോഗി വ്യക്തമാക്കിയത്.
15 ദിവസത്തിനുള്ളിൽ ഉദ്യോഗസ്ഥരെല്ലാരും സ്വത്തുവിവരങ്ങൾ വെളിപ്പെടുത്തണമെന്ന സുപ്രധാന നിർദ്ദേശവും മുഖ്യമന്ത്രി യോഗി നല്കി. അഴിമതിയെ തുടച്ചുനീക്കുകയെന്നതാണ് ബിജെപിയുടെ പ്രധാന അജൻഡയെന്ന് ക്യാബിനറ്റ് മന്ത്രി ശ്രീകാന്ത് ശർമ ഇന്നലെ വ്യക്തമാക്കിയിരുന്നു.
പൊലീസ് മേധാവി ജാവേദ് അഹമദുമായി കൂടിക്കാഴ് നടത്തിയ മുഖ്യമന്ത്രി, ബിഎസ്‌പി നേതാവിനെ വെടിവെച്ചുകൊന്ന സംഭവത്തിൽ അന്വേഷണം ഉടൻ പൂർത്തിയാക്കണമെന്നും ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും ആവശ്യപ്പെട്ടു. സർക്കാർ ഉദ്യോഗനിയമനങ്ങളിൽ സുതാര്യത ഉറപ്പുവരുത്തണമെന്നും രാഷ്ട്രീയസമ്മർദത്തിന് കീഴ്‌പ്പെടരുതെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. പരിസര ശുചിത്വത്തിൽ വിദേശരാജ്യങ്ങൾ നൽകുന്ന പ്രാധാന്യം പിന്തുടരണം. അതാത് വകുപ്പുകളിൽ ഇക്കാര്യങ്ങൾ ഉറപ്പുവരുത്താനും മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.



