ശ്രീശാന്ത് നിക്കി ഗൽറാണി തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ടീം ഫൈവ് എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി.

നീല ശംഖു പുഷ്പമേ എന്ന തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ദിവ്യ എസ് മേനോന് ആണ്. ഹരിനാരായണ് ബി.കെ എഴുതിയ വരികൾക്ക് ഗോപി സുന്ദർ ഈണം നൽകിയിരിക്കുന്നു.

നവാഗതനായ സുരേഷ് ഗോവിന്ദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം അഞ്ച് ബൈക്ക് അഭ്യാസികളുടെ കഥ അതിസാഹസികമായി ദൃശ്യവത്കരിക്കുന്ന ഒരു ആക്ഷൻ ത്രില്ലറാണ്. അഖിൽ എന്ന കഥാപാത്രത്തെയാണ് ശ്രീശാന്ത് അവതരിപ്പിക്കുന്നത്.

ബാബു ആന്റണി, അഷ്‌കർ അലി, രാജീവ് രംഗൻ, ഷേർളി, മഞ്ജു സതീഷ് തുടങ്ങിയവർക്കൊപ്പം ബൈക്ക് അഭ്യാസികളായ പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സൈലബസ് ആൻഡ് റെഡ് കാർപ്പെറ്റിന്റെ ബാനറിൽ രാജ് സക്കറിയാസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സജിത് പുരുഷൻ നിർവഹിക്കുന്നു.