ന്യൂയോർക്ക്: ന്യൂയോർക്ക് പൊലീസ് ഡിപ്പാർ്ട്ട്മെന്റിന്റെചരിത്രത്തിൽ ആദ്യമായി ടർബൻ ധരിച്ച ആദ്യ വനിതാ സിക്ക് ഓഫീസർചാർജ്ജെടുത്തി.ഗൗവർഷോ കൗർ (20) ന്യൂയോർക്ക് പൊലീസ് അക്കാദമിയിൽ നിന്ന് മെയ്മാസമാണ് ഗ്രാജുവേറ്റ് ചെയ്തത്.

കൗറിന്റെ ചരിത്ര നേട്ടത്തിൽ അമേരിക്കയിലുടനീളമുള്ള സിക്ക്മുദായാംഗങ്ങൾ കൗറിന് ആശംസകൾ അറിയിച്ചു.ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ട്മെന്റിൽ 190 സിക്ക് ഓഫീസർമാരിൽ പത്ത് പേർ വനിതകളാണ് എന്നാൽ ടർബൻ ധരിച്ച് ജോലിയിൽ പ്രവേളിച്ചആദ്യ വനിതയാണ് കൗർ. ഇവർ നാസ്സ് കമ്മ്യൂണിറ്റി കോളേജിൽ അകൗണ്ടിങ്ങ്‌മേജറായി പഠനം തുടരുന്നു. ഓക്സിലിയറി പൊലീസ് ഓഫീസറായിട്ടാണ് ഇപ്പോൾചാർജ്ജെടുത്തതെങ്കിലും പഠനം പൂർത്തിയാകുന്നതോടെ ഫുൾ ടൈം ഓഫീസറായിപ്രവർത്തിക്കണമെന്നാണ് ഇവരുടെ ആഗ്രഹം.