ഡബ്ലിൻ: സീറോ മലബാർ ചർച്ച് ആദ്യവെള്ളി ശുശ്രൂഷകൾ ഇന്ന് താല സെന്റ് മാർട്ടിൻ ഡി പൊരെസ് ദേവാലയത്തിൽ വൈകുന്നേരം 6 മുതൽ 9 വരെ ആചരിക്കപ്പെടുന്നു. ആരാധനയും ദിവ്യബലിയർപ്പണവും നൊവേനയും ഉണ്ടായിരിക്കും കൂടാതെ യെമനിൽ ISS ഭീകരർ തട്ടിക്കൊണ്ടുപോയ ഫാ.ടോം ഉഴുന്നാലിന്റെ മോചനത്തിനായി കേരളത്തിലെ 31 രൂപതകളും വ്യാഴാഴ്ച എല്ലാ കത്തോലിക്കാ പള്ളികളിലും സ്ഥാപനങ്ങളിലും സന്യാസഭവനങ്ങളിലും പ്രത്യേക പ്രാർത്ഥനയും പരിശുദ്ധ കുർബ്ബാനയ്ക്ക് മുൻപിൽ ആരാധനയും നടത്തി പ്രാർത്ഥനാദിനമായി 'ആചരിച്ചു.

ഇതിന്റെ ഭാഗമായി ആദ്യവെള്ളി ആചരണ ശുശ്രൂഷയിൽ ഫാ .ടോം ഉഴുന്നാലിന്റെ മോചനത്തിനായി പ്രത്യേക പ്രാർത്ഥനയും ആരാധനയും ഉണ്ടായിരിക്കുന്നതാണ്.ശുശ്രൂഷകൾക്ക് പ്രാർത്ഥനപൂർവ്വം നേതൃത്വം കൊടുക്കുന്നത് ഫാ .ജോർജ്ജ് കരിന്തോളിൽ MCBS (ഡയറക്ടർ ദിവ്യകാരുണ്യ ധ്യാനകേന്ദ്രം കാലടി, എറണാകുളം) ആയിരിക്കും .സാധിക്കുന്ന എല്ലാവരും ആദ്യവെള്ളിയാഴ്ച ശുശ്രൂഷയിൽ പങ്കെടുത്ത് ഫാ .ടോം ഉഴുന്നാലിന്റെ മോചനത്തിനായി പ്രാർത്ഥിക്കണമെന്ന് ഡബ്ലിൻ സീറോ മലബാർ ചാപ്ലയിന്മാരായ ഫാ. ജോസ് ഭരണിക്കുളങ്ങര, ഫാ. ആന്റണി ചീരംവേലിൽ എന്നിവർ അഭ്യർത്ഥിച്ചു .