- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകത്തിലെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ജർമനിയിൽ സർവീസിന് തയ്യാറെടുക്കുന്നു; മലിനീകരണം തീരെയില്ലാത്ത ഹൈഡ്രെയിൽ അടുത്ത വർഷം മുതൽ
ബെർലിൻ: ലോകത്തിലെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ജർമനിയിൽ സർവീസിന് തയാറാകുന്നു. അടുത്ത വർഷം മുതലാണ് ജർമനി ഹൈഡ്രജൻ പാസഞ്ചർ ട്രെയിനിന് സാക്ഷ്യം വഹിക്കുക. ഹൈഡ്രെയിൽ എന്ന വിഭാഗത്തിൽ പെടുന്ന ഇവ മലിനീകരണം തീരെ ഉണ്ടാക്കുന്നില്ല എന്നതാണ് പ്രത്യേകത. 2017 ഡിസംബറിൽ ലോവർ സാക്സണിയിലെ ബുക്സ്ററിഹ്യൂഡ് - ബ്രെമെർവോർഡെ - ബ്രെമെർഹാവൻ - കുസ്‌ക്ഹാവൻ റൂട്ടിലായിരിക്കും ഹൈഡ്രെയിലുകൾ സർവീസ് നടത്തുക. പ്രശസ്ത ഫ്രഞ്ച് കമ്പനിയായ അൽസ്റ്റം കഴിഞ്ഞ രണ്ടുവർഷമായി ഇതിന്റെ പണിപ്പുരയിലാണ്. ബർലിനിലെ ഇന്നോട്രാൻസ് ട്രേഡ് ഷോയിൽ ഇത് അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഹൈഡ്രജൻ ഫ്യൂവൽ ടാങ്ക് ഉപയോഗിച്ചാണ് ഹൈഡ്രജൻ ട്രെയിൻ പ്രവർത്തിപ്പിക്കുക. ട്രയിനിന്റെ റൂഫിൽ ഘടിപ്പിച്ചിരിക്കുന്ന ടാങ്കിലായിരുന്നു ഇന്ധനം സൂക്ഷിക്കുക. പിന്നീടത് ഇലക്ട്രിക്കൽ എനർജിയായി രൂപാന്തരപ്പെടുത്തിയാണ് ട്രെയിൻ ഓടുക. ജർമനിയിൽ ഇപ്പോൾ ഓടുന്ന ഡീസൽ ട്രെയിനുകൾക്ക് പകരം ഭാവിയിൽ ഹൈഡ്രജൻ ട്രെയിനുകളായിരിക്കും ഓടുക. മാത്രമല്ല, പരിസ്ഥിതിക്ക് ഏറെ അനുയോജ്യമായ ഈ ഹൈഡ്രജൻ ട്രെയിനുകൾ വായു മലിനീകര
ബെർലിൻ: ലോകത്തിലെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ജർമനിയിൽ സർവീസിന് തയാറാകുന്നു. അടുത്ത വർഷം മുതലാണ് ജർമനി ഹൈഡ്രജൻ പാസഞ്ചർ ട്രെയിനിന് സാക്ഷ്യം വഹിക്കുക. ഹൈഡ്രെയിൽ എന്ന വിഭാഗത്തിൽ പെടുന്ന ഇവ മലിനീകരണം തീരെ ഉണ്ടാക്കുന്നില്ല എന്നതാണ് പ്രത്യേകത.
2017 ഡിസംബറിൽ ലോവർ സാക്സണിയിലെ ബുക്സ്ററിഹ്യൂഡ് - ബ്രെമെർവോർഡെ - ബ്രെമെർഹാവൻ - കുസ്‌ക്ഹാവൻ റൂട്ടിലായിരിക്കും ഹൈഡ്രെയിലുകൾ സർവീസ് നടത്തുക. പ്രശസ്ത ഫ്രഞ്ച് കമ്പനിയായ അൽസ്റ്റം കഴിഞ്ഞ രണ്ടുവർഷമായി ഇതിന്റെ പണിപ്പുരയിലാണ്.
ബർലിനിലെ ഇന്നോട്രാൻസ് ട്രേഡ് ഷോയിൽ ഇത് അവതരിപ്പിക്കുകയും ചെയ്തിരുന്നു.
ഹൈഡ്രജൻ ഫ്യൂവൽ ടാങ്ക് ഉപയോഗിച്ചാണ് ഹൈഡ്രജൻ ട്രെയിൻ പ്രവർത്തിപ്പിക്കുക. ട്രയിനിന്റെ റൂഫിൽ ഘടിപ്പിച്ചിരിക്കുന്ന ടാങ്കിലായിരുന്നു ഇന്ധനം സൂക്ഷിക്കുക. പിന്നീടത് ഇലക്ട്രിക്കൽ എനർജിയായി രൂപാന്തരപ്പെടുത്തിയാണ് ട്രെയിൻ ഓടുക. ജർമനിയിൽ ഇപ്പോൾ ഓടുന്ന ഡീസൽ ട്രെയിനുകൾക്ക് പകരം ഭാവിയിൽ ഹൈഡ്രജൻ ട്രെയിനുകളായിരിക്കും ഓടുക. മാത്രമല്ല, പരിസ്ഥിതിക്ക് ഏറെ അനുയോജ്യമായ ഈ ഹൈഡ്രജൻ ട്രെയിനുകൾ വായു മലിനീകരണം സൃഷ്ടിക്കുന്നുമില്ല.