തിരുവനന്തപുരം: വിവാഹ വാർഷികത്തിന് ഭാര്യയ്‌ക്കൊരു സമ്മനം കൊടുക്കാൻ ആഗ്രഹിക്കുന്ന ഭർത്താക്കന്മാർ ധാരാളമുണ്ട്. ഇത്തരം ഭർത്താക്കന്മാർക്കിടയിൽ ഒരു ഞെട്ടൽ സമ്മാനിച്ചിരക്കയാണ് സംവിധായകനും വ്യവസായ പ്രമുഖനുമായ സോഹൻ റോയി. വിവാഹ വാർഷികത്തോട് അനുബന്ധിച്ച് റോയി ഭാര്യയ്ക്ക് സോഹൻ റോയി നൽകിയ സമ്മാനം ഏഴു കോടി രൂപ വിലവരുന്ന റോൾസ് റോയ്‌സ് കാറാണ്. ദുബായ് ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് മേധാവിയും സംവിധായകനുമായ സോഹൻ റോയിയാണ് 25-ാം വിവാഹ വാർഷികത്തിന് ഭാര്യ അഭിനി സോഹൻ റോൾസ് റോയ്സ് കള്ളിനൻ എസ്.യു.വി സമ്മാനമായി നൽകിയത്. റോൾസ് റോയ്സ് നിരയിലെ ആദ്യ എസ്.യു.വി ആണ് കള്ളിനൻ. ജൂണിലായിരുന്നു സോഹൻ റോയ് ഭാര്യയ്ക്കായി കള്ളിനൻ ബുക്ക് ചെയ്തത്.

റോൾസ് റോയ്‌സ് ഗോസ്റ്റ് (അറേബ്യൻ ബ്ലൂ കളർ ഗോസ്റ്റ്) മോഡലും മുമ്പ് സോഹൻ റോയും ഭാര്യയും സ്വന്തമാക്കിയിരുന്നു. കള്ളിനൻ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ് അഭിനി സോഹനെന്ന് നേരത്തെ സോഹൻ റോയ് ഫേസ്‌ബുക്കിലൂടെ പറഞ്ഞിരുന്നു. ഇരുവരുടെയും വിവാഹ വാർഷികം ഡിസംബർ 12-നായിരുന്നു. മുമ്പ് ഇന്ത്യൻ വിപണിയിലും കള്ളിനൻ അവതരിപ്പിച്ചിരുന്നു. കള്ളിനന്റെ ഡൽഹി എക്‌സ് ഷോറും വില 6.95 കോടി രൂപയാണ്.

5.341 മീറ്റർ നീളവും 2.164 മീറ്റർ വീതിയുമുള്ള ഭീമാകാരൻ കാറിന്റെ വീൽബേസ് 329.5 സെന്റീമീറ്ററാണ്. 6.75 ലിറ്റർ വി-12 എഞ്ചിനാണ് കള്ളിനനുള്ളത്. എൻജിന് 563 ബി.എച്ച്.പി. കരുത്തും 850 എൻ.എം. ടോർക്കും പരമാവധി സൃഷ്ടിക്കാനാവും.8-സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്‌സാണ്. പരമാവധി വേഗം മണിക്കൂറിൽ 250 കിലോമീറ്റർ. ഓൾ വീൽ ഡ്രൈവിലുള്ള ആദ്യ റോൾസ് റോയ്‌സാണ് കള്ളിനൻ. ഫാന്റത്തിന്റെ അതേ അലൂമിനിയം സ്‌പേസ്‌ഫ്രെയിം ആർക്കിടെക്ച്ചറിലാണ് കള്ളിനന്റെ നിർമ്മാണം. അലേർട്ട്‌നെസ് അസിസ്റ്റ്, പനോരമിക് ദൃശ്യത്തോടുകൂടിയ ഫോർ ക്യാമറ സിസ്റ്റം, നൈറ്റ് വിഷൻ, വിഷൻ അസിസ്റ്റ്, വൈൽഡ് ലൈഫ് ആൻഡ് പെഡ്‌സ്ട്രിയൻ വാർണിങ് സിസ്റ്റം, ഓൾറൗണ്ട് വിസിബിലിറ്റി ആൻഡ് ഹെലികോപ്റ്റർ വ്യൂ, ആക്ടീവ് ക്രൂയിസ് കൺട്രോൾ, കൊളിഷൻ വാർണിങ് തുടങ്ങി നിരവധി സുരക്ഷാ സന്നാഹങ്ങൾ വാഹനത്തിലുണ്ട്.

ബൂട്ട് കപ്പാസിറ്റി 600 ലിറ്ററാണ്. അകത്തളത്തിൽ ഏറെ ആധുനികത കൊണ്ടുവന്നിട്ടുണ്ട്. അഞ്ചു സീറ്ററാണ് ഈ എസ്.യു.വി. വേണമെങ്കിൽ അത് നാലു സീറ്ററാക്കി മാറ്റാം. ഡാഷ്‌ബോഡിലും മുന്നിലെ സീറ്റുകളുടെ പിന്നിലുമായി 12 ഇഞ്ച് ഇൻഫോടെയ്ന്മെന്റ് സ്‌ക്രീനുകൾ, ബ്ലൂറേ ഡിസ്‌പ്ലേ ടി.വി, ഇതുമായി ബന്ധിപ്പിച്ചിരിക്കുന്ന 10 സ്പീക്കറുകൾ, ലതർ ഫിനീഷിഡ് ഇന്റീരിയർ, ഫാബ്രിക് കാർപ്പെറ്റ് എന്നിങ്ങനെ നീളുന്നതാണ് ഇന്റീരിയറിന്റെ പ്രത്യേകതകൾ.

വൈൽഡ് ലൈഫ് ആൻഡ് പെഡ്സ്ട്രിയൻ വാണിങ് സിസ്റ്റം, അലേർട്ട്നെസ് അസിസ്റ്റ്, ആക്ടീവ് ക്രൂയിസ് കൺട്രോൾ, കൊളിഷൻ വാണിങ് തുടങ്ങി നിരവധി സുരക്ഷാ സന്നാഹങ്ങൾ വാഹനത്തിലുണ്ട്. ബൂട്ട് കപ്പാസിറ്റി 600 ലിറ്ററാണ്. ഇതുവരെ ഇറങ്ങിയ റോൾസ് റോയ്സുകളിൽ ഏറ്റവും മികച്ച മോഡലാണിത്. അഞ്ചു സീറ്ററാണ് ഈ എസ്യുവി. വേണമെങ്കിൽ അത് നാലു സീറ്ററാക്കി മാറ്റാം.

വാഹനത്തിന്റെ ആഡംബരം ഏറ്റവും പ്രകടമാകുന്നത് ഇന്റീരിയറിലാണ്. ഡാഷ്ബോർഡിലും മുന്നിലെ സീറ്റുകളുടെ പിന്നിലുമായി 12 ഇഞ്ച് ഇൻഫോടെയ്ന്മെന്റ് സ്‌ക്രീനുകൾ, ബ്ലൂറേ ഡിസ്പ്ലേ ടിവി, ഇതുമായി ബന്ധിപ്പിച്ചിരിക്കുന്ന 10 സ്പീക്കറുകൾ, ലതർ ഫിനിഷ്ഡ് ഇന്റീരിയർ, ഫാബ്രിക് കാർപ്പെറ്റ് എന്നിങ്ങനെ നീളുന്നതാണ് ഉൾവശത്തെ പ്രത്യേകതകൾ.

വ്യൂയിങ് സ്യൂട്ടാണ് വാഹനത്തിന്റെ മറ്റൊരു പ്രത്യേകത. സ്വിച്ചിട്ടാൽ പിന്നിലെ ബൂട്ട് തുറന്ന് രണ്ട് കസേരകളും ഒരു ചെറിയ മേശയും പുറത്തേക്ക് വരും. പിന്നിൽ സ്യൂയിസൈഡ് ഡോറാണ്. മറ്റൊരു വാഹനത്തിലും ഇതുവരെ പരീക്ഷിക്കാത്ത ഈ സംവിധാനം ഓപ്ഷണലാണ്. ഇത്തരത്തിലുള്ള വാതിലുകൾ നൽകുന്ന ആദ്യ എസ്യുവിയാണ് കള്ളിനൻ. ദക്ഷിണാഫ്രിക്കൻ ഖനിയിൽ നിന്ന് 1905ൽ കുഴിച്ചെടുത്ത 3106 കാരറ്റ് വജ്രമായ കള്ളിനൻ ഡയമണ്ടിൽ നിന്നാണ് പുത്തൻ എസ്യുവിക്കുള്ള പേര് റോൾസ് റോയ്സ് നൽകിയത്.