- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിലെ ആദ്യ ലേഡിസ് ഫാൻസ് ഷോ സംഘടിപ്പിച്ച് റെക്കോഡിടാൻ മമ്മൂട്ടി; സ്ത്രീകൾക്ക് മാത്രമായി ഷോ ഒരുക്കുന്നത് മാസ്റ്റർപീസ് എന്ന ചിത്രത്തിന് വേണ്ടി; ആദ്യ ഷോ സംഘടിപ്പിക്കുന്നത് ചെങ്ങന്നൂരിൽ
ഇപ്പോൾ ഫാൻസ് ഷോകളുടെ കാലമാണ്. ഇതുവരെ മോഹൻലാൽ ചിത്രങ്ങളായ വില്ലനും പുലിമുരുകനുമൊക്കയാണ് ഫാൻസ് ഷോകളുടെ കാര്യത്തിൽ വാർത്തകളിൽ ഇടം നേടിയത്. പുലിമുരുകനെ പോലും കടത്തിവെട്ടി വില്ലൻ ഫാൻസ് ഷോകളുടെ എ്ണ്ണത്തിൽ റെക്കോഡ് ഇട്ടിരുന്നു. എന്നാൽ മമ്മൂട്ടിയാവട്ടെ ഇറങ്ങാനിരിക്കുന്ന പുതിയ ചിത്രത്തിലൂടെ മറ്റൊരു റെക്കോഡ് സ്വന്തമാക്കാനാണ് ഒരുങ്ങുന്നത്.കേരളത്തിലെ ആദ്യ ലേഡീസ് ഫാൻസ് ഷോ എന്ന റെക്കോർഡാണ് മമ്മൂട്ടിക്ക് സ്വന്തമാകാൻ പോകുന്നത്. അജയ് വാസുദേവൻ സംവിധാനം ചെയ്യുന്ന മാസ്റ്റർ പീസ് എന്ന ചിത്രത്തിന് വേണ്ടിയാണ് ലേഡീസ് ഫാൻ ഷോ സംഘടിപ്പിക്കുന്നത്. ഇതോടെ കേരളത്തിലെ ആദ്യ ലേഡീസ് ഫാൻസ് ഷോ എന്ന റെക്കാർഡ് മെഗാ സ്റ്റാറിന്റെ പേരിലാവുകയും ചെയ്യും. ചെങ്ങന്നൂരിലാണ് ലേഡീസ് ഫാൻസ് ഷോ സംഘടിപ്പിച്ചിട്ടുള്ളത്. പുലിമുരുകൻ എന്ന ചിത്രത്തിനു ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് റോയൽ സിനിമാസിന്റെ ബാനറിൽ സി.എച്ച് മുഹമ്മദ് വടകരയാണ് പതിനഞ്ച് കോടിയുടെ മുതൽമുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. തെന്നിന്ത്യയിലെ അഞ്ച് ആക്ഷൻ
ഇപ്പോൾ ഫാൻസ് ഷോകളുടെ കാലമാണ്. ഇതുവരെ മോഹൻലാൽ ചിത്രങ്ങളായ വില്ലനും പുലിമുരുകനുമൊക്കയാണ് ഫാൻസ് ഷോകളുടെ കാര്യത്തിൽ വാർത്തകളിൽ ഇടം നേടിയത്. പുലിമുരുകനെ പോലും കടത്തിവെട്ടി വില്ലൻ ഫാൻസ് ഷോകളുടെ എ്ണ്ണത്തിൽ റെക്കോഡ് ഇട്ടിരുന്നു. എന്നാൽ മമ്മൂട്ടിയാവട്ടെ ഇറങ്ങാനിരിക്കുന്ന പുതിയ ചിത്രത്തിലൂടെ മറ്റൊരു റെക്കോഡ് സ്വന്തമാക്കാനാണ് ഒരുങ്ങുന്നത്.കേരളത്തിലെ ആദ്യ ലേഡീസ് ഫാൻസ് ഷോ എന്ന റെക്കോർഡാണ് മമ്മൂട്ടിക്ക് സ്വന്തമാകാൻ പോകുന്നത്.
അജയ് വാസുദേവൻ സംവിധാനം ചെയ്യുന്ന മാസ്റ്റർ പീസ് എന്ന ചിത്രത്തിന് വേണ്ടിയാണ് ലേഡീസ് ഫാൻ ഷോ സംഘടിപ്പിക്കുന്നത്. ഇതോടെ കേരളത്തിലെ ആദ്യ ലേഡീസ് ഫാൻസ് ഷോ എന്ന റെക്കാർഡ് മെഗാ സ്റ്റാറിന്റെ പേരിലാവുകയും ചെയ്യും. ചെങ്ങന്നൂരിലാണ് ലേഡീസ് ഫാൻസ് ഷോ സംഘടിപ്പിച്ചിട്ടുള്ളത്.
പുലിമുരുകൻ എന്ന ചിത്രത്തിനു ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് റോയൽ സിനിമാസിന്റെ ബാനറിൽ സി.എച്ച് മുഹമ്മദ് വടകരയാണ് പതിനഞ്ച് കോടിയുടെ മുതൽമുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. തെന്നിന്ത്യയിലെ അഞ്ച് ആക്ഷൻ കൊറിയോഗ്രാഫർമാർ ഒരുക്കുന്ന സംഘട്ടന രംഗങ്ങളും ചിത്രത്തിന്റെ പ്രത്യേകതയാണ്. സ്റ്റണ്ട് സിൽവ, കനൽക്കണ്ണൻ, സിരുത്തൈ ഗണേശ്, ജോളി മാസ്റ്റർ, മാഫിയാ ശശി എന്നിവരാണ് ചിത്രത്തിലെ സംഘട്ടന സംവിധായകർ.
സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് ഈ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ഉണ്ണി മുകുന്ദൻ, ദിവ്യദർശൻ, മക്‌ബൂൽ സൽമാൻ, കൈലാഷ്, വരലക്ഷമി ശരത്കുമാർ, പൂനം ബവ്ജ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.