വാർസൊ (പോളണ്ട്): എല്ലാ ജനങ്ങൾക്കും, അവർ എവിടെ താമസിക്കുന്നുവോഅവിടെ ഭയം കൂടാതെ ജീവിക്കുന്നതിനുള്ള അവസരം സൃഷ്ടിക്കണമെന്ന് അമേരിക്കൻപ്രഥമ വനിത മെലാനിയ ട്രമ്പ്.ട്രമ്പിനോടൊപ്പം പോളണ്ട് സന്ദർശനത്തിന് ജൂലായ് 6 വ്യാഴാഴ്ചഎത്തിചേർന്ന മെലാനിയ വാർസൊ ക്രിസിൻസ്‌ക്കി സ്‌ക്ക്വയറിൽസ്വീകരിക്കാൻ എത്തിച്ചേർന്നവരെ അഭിസംബോധന ചോയ്ത്സംസാരിക്കുകയായിരുന്നു. തുടർന്ന് ഡോണാൾഡ് ട്രമ്പിനെ സദസ്സിന് പരിചയപ്പെടുത്തി.

അമേരിക്കൻ ജനതയുടെ സുരക്ഷിതത്വത്തിനും സംരക്ഷണത്തിനുമാണ് ട്രമ്പ്മുൻഗണന നൽകുന്നതെന്ന് മെലാനിയ പറഞ്ഞു. അതിനാവശ്യമായ കർശനനടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടി.

പോളിഷ് പ്രസിഡന്റ് ANDRZEJ DUDA ഭാര്യ തുടങ്ങിയവർചേർന്ന് ഇരുവരേയും സ്വീകരിച്ചു. പോളിഷ് ജനത നൽകിയ സ്വീകരണത്തിന്പ്രസിഡന്റ് ട്രംമ്പ് കൃതജ്ഞത രേഖപ്പെടുത്തി.തുടർന്ന് പ്രസിഡന്റ് ട്രംമ്പും, പ്രഥമ വനിതയും പോളന്റിലെ ഏറ്റവും വലിയസയൻസ് സെന്റർ സന്ദർശിച്ചു.