- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തോമസ്-ലിജു തോമസ് ചിത്രം കവി ഉദ്ദേശിച്ചത് ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി; ബിജു മേനോൻ, ആസിഫ് അലി, നരേനും പ്രധാന വേഷത്തിൽ; ഒക്ടോബർ എട്ടിന് ചിത്രം തിയറ്ററുകളിലെത്തും
നവാഗതരായ തോമസ്-ലിജു തോമസ് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന കവി ഉദ്ദേശിച്ചത് എന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ എത്തി. ആസിഫ് അലി, ബിജുമേനോൻ, നരേൻ എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സമൂഹമാദ്ധ്യമങ്ങളിലൂടെ പുതുമയുടെ തരംഗം സൃഷ്ടിച്ച 'രമണിയേച്ചിയുടെ നാമത്തിൽ' എന്ന ഷോർട്ട് ഫിലിമിന്റെ അണിയക്കാരാണ് തോമസും ലിജുവും. ഒക്ടോബർ എട്ടിനാണ് ചിത്രം തിയറ്ററുകളിലെത്തുക. മോഹൻലാലിന്റെ പുലിമുരുകൻ, മമ്മൂട്ടിയുടെ തോപ്പിൽ ജോപ്പൻ എന്നീ ചിത്രങ്ങൾക്കൊപ്പമാണ് കവി ഉദ്ദേശിച്ചതും എത്തുന്നത്. ഒരു മലയോരഗ്രാമ പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്. മിന്നൽ സൈമൺ എന്ന കഥാപാത്രത്തെ ബിജു മേനോൻ അവതരിപ്പിക്കുന്നു. കാവാലം ബിജു, വട്ടമ്പറമ്പിൽ ബോസ്‌കോ എന്നീ കഥാപാത്രങ്ങളായി ആസിഫ് അലിയും നരേനും എത്തുന്നു. സൈജു കുറുപ്പ്, ബാലു വർഗീസ്, സുനിൽ സുഖദ, ഗണപതി, അഭിഷേക്, സുധി കോപ്പ, മനോജ് ഗിന്നസ്, കോട്ടയം പ്രദീപ്, ദിനേശ് നായർ, പ്രശാന്ത് അലക്സാണ്ടർ, ലെന, ബിന്ദു പണിക്കർ, ചിത്രാ ഷേണായി, വീണാ നായർ എന
നവാഗതരായ തോമസ്-ലിജു തോമസ് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന കവി ഉദ്ദേശിച്ചത് എന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ എത്തി. ആസിഫ് അലി, ബിജുമേനോൻ, നരേൻ എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സമൂഹമാദ്ധ്യമങ്ങളിലൂടെ പുതുമയുടെ തരംഗം സൃഷ്ടിച്ച 'രമണിയേച്ചിയുടെ നാമത്തിൽ' എന്ന ഷോർട്ട് ഫിലിമിന്റെ അണിയക്കാരാണ് തോമസും ലിജുവും. ഒക്ടോബർ എട്ടിനാണ് ചിത്രം തിയറ്ററുകളിലെത്തുക.
മോഹൻലാലിന്റെ പുലിമുരുകൻ, മമ്മൂട്ടിയുടെ തോപ്പിൽ ജോപ്പൻ എന്നീ ചിത്രങ്ങൾക്കൊപ്പമാണ് കവി ഉദ്ദേശിച്ചതും എത്തുന്നത്. ഒരു മലയോരഗ്രാമ പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്. മിന്നൽ സൈമൺ എന്ന കഥാപാത്രത്തെ ബിജു മേനോൻ അവതരിപ്പിക്കുന്നു. കാവാലം ബിജു, വട്ടമ്പറമ്പിൽ ബോസ്‌കോ എന്നീ കഥാപാത്രങ്ങളായി ആസിഫ് അലിയും നരേനും എത്തുന്നു.
സൈജു കുറുപ്പ്, ബാലു വർഗീസ്, സുനിൽ സുഖദ, ഗണപതി, അഭിഷേക്, സുധി കോപ്പ, മനോജ് ഗിന്നസ്, കോട്ടയം പ്രദീപ്, ദിനേശ് നായർ, പ്രശാന്ത് അലക്സാണ്ടർ, ലെന, ബിന്ദു പണിക്കർ, ചിത്രാ ഷേണായി, വീണാ നായർ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
അഞ്ജു കുര്യനാണ് ചിത്രത്തിലെ നായിക. തോമസുകുട്ടി, മാർട്ടിൻ ഡ്യുറോ എന്നിവരുടെതാണ് തിരക്കഥ. കാമറ ഷഹനാദ് ജലാൽ. ഗാനങ്ങൾ റഫീഖ് അഹമ്മദ്, അനിൽ പനച്ചൂരാൻ. സംഗീതം- വിനു തോമസ്,ജേക്ക്സ്,ബിജോയ്. ആസിഫ് അലിയുടെ നേതൃത്വത്തിലുള്ള ആദംസ് വേൾഡ് ഓഫ് ഇമാജിനേഷന്റെ ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.